Kerala

ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്ത്: രണ്ടു പ്രതികള്‍ കൂടി പിടിയില്‍

തോപ്പുംപടി സ്വദേശിയും ഇപ്പോള്‍ മട്ടാഞ്ചേരി മരക്കടവ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന ആഷിക് (32), കരിമാലൂര്‍ തട്ടാംപടി പുതുക്കാട് ഭാഗത്ത് താമസിക്കുന്ന ഹാരിസ് (32) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്ത്: രണ്ടു പ്രതികള്‍ കൂടി പിടിയില്‍
X

കൊച്ചി: ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. വിഷു ദിനത്തില്‍ പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍ വച്ച് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് തോപ്പുംപടി സ്വദേശിയും ഇപ്പോള്‍ മട്ടാഞ്ചേരി മരക്കടവ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന ആഷിക് (32), കരിമാലൂര്‍ തട്ടാംപടി പുതുക്കാട് ഭാഗത്ത് താമസിക്കുന്ന ഹാരിസ് (32) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് സൗകര്യമൊരുക്കുയും പണം സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തവരാണിവരെന്ന് പോലിസ് പറഞ്ഞു.ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയയായിരുന്ന 250 കിലോയോളം കഞ്ചാവാണ് പിടികൂടിയിരുന്നത്. വാഹന ഡ്രൈവര്‍ സെല്‍വകുമാറിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവിന് പണം മുടക്കിയ നൗഷറിനെ പിന്നീട് പിടികൂടി. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കഞ്ചാവ് കടത്തിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it