Kerala

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

വേങ്ങൂര്‍ വെസ്റ്റ് അയ്മുറിയില്‍ താമസിക്കുന്ന കോട്ടപ്പടി സ്വദേശി വേലായുധന്‍ (49) നെയാണ് കോടനാട് പോലിസ് അറസ്റ്റ് ചെയ്തത്. കൊമ്പനാട് സ്വദേശി ലിന്റു (24) ന്‌നേരെയാണ് ആക്രമണമുണ്ടായത്.

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
X

കൊച്ചി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. വേങ്ങൂര്‍ വെസ്റ്റ് അയ്മുറിയില്‍ താമസിക്കുന്ന കോട്ടപ്പടി സ്വദേശി വേലായുധന്‍ (49) നെയാണ് കോടനാട് പോലിസ് അറസ്റ്റ് ചെയ്തത്. കൊമ്പനാട് സ്വദേശി ലിന്റു (24) ന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെ അയ്മുറി ജംഗ്ഷനിലുള്ള ഇറച്ചിക്കടയുടെ മുമ്പിലാണ് സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വേലായുധന്‍ ഇറച്ചിക്കടയില്‍ നിന്നും കത്തിയെടുത്ത് വെട്ടുകയായിരുന്നു.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ലിന്റോ ആലുവയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. നേരത്തെ ലിന്റോയ്ക്ക് എതിരെ പോലിസ് കാപ്പ ചുമത്തിയിരുന്നു. ആക്രമണത്തിനു ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട വേലായുധനെ മണിക്കൂറുകള്‍ക്കകം കോടനാട് പോലിസ് പിടികൂടി. എഎസ്പി അനൂജ് പലിവാല്‍, എസ്എച്ച്ഒ സജി മാര്‍ക്കോസ്, എസ്‌ഐമാരായ പുഷ്പരാജന്‍, പി വി ദേവസി, എഎസ്‌ഐ പി വി തങ്കച്ചന്‍ , എസ്‌സിപിഒ ശിവാനന്ദന്‍ കര്‍ത്ത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it