Kerala

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി രണ്ടാഴ്ചക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി

പള്ളി കൈമാറിയില്ലെങ്കില്‍ ജില്ലാ കലക്ടര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കോതമംഗലം പള്ളി കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. 2019 ഡിസംബര്‍ മൂന്നാം തീയതിയാണ് കോതമംഗലം പള്ളി ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഉത്തരവ് നടപ്പാകാത്ത സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹരജിയുമായി കോടതിയെ സമീപിച്ചത്

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി രണ്ടാഴ്ചക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി
X

കൊച്ചി: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി രണ്ടാഴ്ചക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി. പള്ളി കൈമാറിയില്ലെങ്കില്‍ ജില്ലാ കലക്ടര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കോതമംഗലം പള്ളി കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. 2019 ഡിസംബര്‍ മൂന്നാം തീയതിയാണ് കോതമംഗലം പള്ളി ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഉത്തരവ് നടപ്പാകാത്ത സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹരജിയുമായി കോടതിയെ സമീപിച്ചത്. കോതമംഗലത്തെ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ശ്രമമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആവശ്യത്തിന് പോലിസ് ഇല്ലാതെ പള്ളി ഏറ്റെടുക്കാനാവില്ല. നിലവില്‍ പോലിസ് ശബരിമല, സിഎഎ സമരം എന്നിവയുടെ ഭാഗമായുള്ള ഡ്യൂട്ടിയിലാണ്. അതിനാല്‍, പോലിസിനെ വിന്യസിക്കാന്‍ തടസങ്ങളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it