Top

You Searched For "hand over"

കൊവിഡ്-19 : എറണാകുളത്തെ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിച്ചു

25 April 2020 4:55 PM GMT
എറണാംകുളത്തെ ബോധി ഫൗണ്ടേഷന്റെ നേതൃത്തത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ബോധി സ്ഥാപകന്‍ രഞ്ജിത്ത് കല്ലറക്കല്‍ ട്രസ്റ്റീ ഷമീര്‍ വളവത് എന്നിവര്‍ പലവ്യഞ്ജന കിറ്റ് കൈമാറി.

പാലത്തായി ബാലികാ പീഡനം; കേസന്വേഷണം ക്രൈം ബ്രാഞ്ചിന്

23 April 2020 3:54 PM GMT
ഐജി എസ് ശ്രീജിത്തിനു അന്വേഷണ ചുമതല

വീണുകിട്ടിയ സ്വര്‍ണാഭരണം പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച് ബസ് കണ്ടക്ടര്‍ മാതൃകയായി

28 Jan 2020 12:46 PM GMT
ചെറുകുളമ്പ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ജിബിന്‍ താജിന്റെ ആഭരണമാണ് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ നഷ്ടപ്പെട്ടത്. ബസ്സില്‍ നിന്നും സ്വര്‍ണ്ണാഭരണം ലഭിച്ച ഹരിദാസ് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ എത്തി തനിക്ക് വീണു കിട്ടിയ ആഭരണം സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി രണ്ടാഴ്ചക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി

9 Jan 2020 1:50 PM GMT
പള്ളി കൈമാറിയില്ലെങ്കില്‍ ജില്ലാ കലക്ടര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കോതമംഗലം പള്ളി കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. 2019 ഡിസംബര്‍ മൂന്നാം തീയതിയാണ് കോതമംഗലം പള്ളി ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഉത്തരവ് നടപ്പാകാത്ത സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹരജിയുമായി കോടതിയെ സമീപിച്ചത്

മംഗളൂരുവില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മമതാ ബാനര്‍ജി പ്രഖ്യാപിച്ച 10 ലക്ഷം കൈമാറി

28 Dec 2019 12:43 PM GMT
ലോക്‌സഭാംഗം ദിനേശ് ത്രിവേദി, രാജ്യസഭ എംപി നദീമുല്‍ ഹഖ് എന്നിവര്‍ മംഗളൂരു പോലിസ് വെടിവയ്പ്പില്‍ മരിച്ച അബ്ദുല്‍ ജലീല്‍, നൗഷീദ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതമുള്ള ചെക്കുകളാണു നല്‍കിയത്.

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി; ഒന്നാം പ്രതി സുമിത് ഗോയല്‍ ലാപ് ടോപിന്റെ പാസ് വേര്‍ഡ് വിജിലന്‍സിന് കൈമാറണമെന്ന് ഹൈക്കോടതി

4 Nov 2019 1:33 PM GMT
സുമിത് ഗോയലിന്റെ വസതിയില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത ലാപ് ടോപ്പിന്റെ പാസ് വേഡ് ഗോയലോ, ജീവനക്കാരോ കൈമാറുന്നില്ലന്നുംഅന്വേഷണവുമായി സഹകരിക്കുന്നില്ലന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നുണ്ടന്നും ഇക്കാര്യത്തില്‍ ഉപാധികള്‍ ഏര്‍പെടുത്താവുന്നതാണന്നും ചുണ്ടിക്കാട്ടിക്കാട്ടിയാണ് കോടതി ഗോയല്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചത് . സാമ്പത്തിക വിവരങ്ങള്‍,ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ . ഇതിനായി ഉപയോഗിച്ച ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ഉപകരണങ്ങളുടെ മുഴുവന്‍ വിവരങ്ങളും പ്രതികള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നതാണ് ജാമ്യ വ്യവസ്ഥകള്‍.പാലം അഴിമതിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളിലെ വസ്തുതകള്‍ പൂര്‍ണമായും വെളിച്ചത്തു വന്നിട്ടില്ലന്നും ഇക്കാര്യത്തില്‍ സംശയമില്ലന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി

പുതിയ വാഹനത്തിന് ഫാന്‍സി നമ്പര്‍ വേണ്ടന്ന് വെച്ച് നടന്‍ പൃഥിരാജ്; പണം പ്രളയ ബാധിതരെ സഹായിക്കാന്‍ നല്‍കും

16 Aug 2019 11:17 AM GMT
പുതുതായി വാങ്ങിയ രണ്ടര കോടിയിലധികം രൂപ വില വരുന്ന റേഞ്ച് റോവര്‍ വോഗ് എന്ന ആഡംബര കാറിന് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി പൃഥ്വി രാജ് നേരത്തെ എറണാകുളം ആര്‍ടിഒ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. KL 07 CS 7777 എന്ന നമ്പറായിരുന്നു പൃഥ്വിരാജ് പുതിയ വാഹനത്തിനായി റിസര്‍വ് ചെയ്തിരുന്നത്. ഇതിനിടയില്‍ വയനാട് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ ദുരന്തമുണ്ടായതോടെ ഫാന്‍സി നമ്പറിനായി നീക്കിവെച്ചിരുന്ന പണം പ്രളയബാധിതര്‍ക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്

6 Aug 2019 3:32 PM GMT
പന്ത്രണ്ടോളംപേര്‍ തന്നെ പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയെത്തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ടിന് ലഭിച്ച പരാതിയിലാണ് നടപടി.

പോലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ദോ എബ്രാഹം എംഎല്‍എ;പൊട്ടലേറ്റ കൈയുടെ സിടി സ്കാന്‍ റിപോര്‍ട് കലക്ടര്‍ക്ക് കൈമാറി

29 July 2019 12:26 PM GMT
ഇടതു കൈമുട്ടിന് പൊട്ടലുണ്ടെന്ന് സി ടി സ്‌കാന്‍ റിപോര്‍ടില്‍ വ്യക്തമാണെന്ന് എല്‍ദോ എബ്രാഹം എംഎല്‍എ.തന്റെ കൈയക്ക് പൊട്ടലേറ്റത് താന്‍ തന്നെ തെളിയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നതുപോലെ ഇരുമ്പു കട്ടകളോ കുറുവടികളുമായിട്ടോ ഒന്നുമല്ല സിപി ഐ പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തിയതെന്നും എല്‍ദോ എബ്രാഹം എംഎല്‍എ പറഞ്ഞു.ബോധപൂര്‍വമാണ് പോലിസ് അത്തരത്തില്‍ എഫ് ഐ ആറില്‍ എഴുതിചേര്‍ത്തിരിക്കുന്നത്.

സി പി ഐ മാര്‍ചിനു നേരെ ലാത്തിച്ചാര്‍ജ്:കലക്ടര്‍ സര്‍ക്കാരിന് അന്വേഷണ റിപോര്‍ട് കൈമാറി

29 July 2019 7:13 AM GMT
ഇന്ന് രാവിലെ പ്രത്യേക ദുതന്‍ വഴിയാണ് സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിച്ചിരിക്കുന്നതെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.എല്ലാ കാര്യങ്ങളും താന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും തെളിവുകള്‍ സഹിതം ഇക്കാര്യങ്ങള്‍ താന്‍ റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അപാകത: ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപോര്‍ട് നല്‍കും

4 July 2019 3:59 AM GMT
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ എത്തി ഇന്ന് രാവിലെ റിപോര്‍ട് സമര്‍പ്പിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൂര്‍ണമായും പൊളിച്ചു നീക്കയതിനു ശേഷം വീണ്ടും നിര്‍മിക്കണോ അതോ അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക

എം ജി സര്‍വകലാശാല:സ്വാശ്രയ സ്ഥാപനങ്ങള്‍ കൈമാറിയത് ശരിവെച്ച് ഹൈക്കോടതി ;അധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദാക്കി

3 July 2019 3:17 PM GMT
സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്കു സ്വാശ്രയ സ്ഥാപനങ്ങള്‍ കൈമാറിയതുമായി ബന്ധപ്പെട്ട അപ്പീല്‍ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.ഒരു കൂട്ടം അധ്യാപകര്‍ നല്‍കിയ ഹരജി കഴിഞ്ഞ നവംബറിന് സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു.ഇതിനെതിരെയാണ് ഹരജിക്കാര്‍ അപ്പീലുമായി ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചത്

ടിഎന്‍ടി ചിട്ടി തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറും- മുഖ്യമന്ത്രി

10 Jun 2019 12:24 PM GMT
വിവിധ ജില്ലകളിലായി 33 ബ്രാഞ്ചുകളുള്ള ടിഎന്‍ടി ചിട്ടിക്കമ്പനി നിരവധി ആളുകളെ ചേര്‍ത്ത് തവണകളായി പണം കൈപ്പറ്റിയ ശേഷം കാലാവധിയെത്തിയ ചിട്ടി തുകകള്‍ യഥാസമയം നല്‍കാതെ 50 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.

തണ്ണീര്‍തടം നികത്തി കരഭൂമിയാക്കാന്‍ വ്യാജരേഖ ചമച്ച കേസ്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും; അന്വേഷണ റിപോര്‍ട് കൈമാറി

15 May 2019 3:39 PM GMT
തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുണ്‍കുമാറിനെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അബുവിനെയും പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും. കൈക്കൂലി വാങ്ങി വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുക. പോലിസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അരുണിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

റദ്ദാക്കിയ ജെറ്റ് എയര്‍വെയ്‌സിന്റെ വിദേശ സര്‍വീസുകള്‍ മറ്റ് വിമാനങ്ങള്‍ക്ക് നല്‍കും

4 May 2019 4:30 AM GMT
നിലവില്‍ ഏതാനും ആഭ്യന്തരസര്‍വീസുകളില്‍ മറ്റു വിമാനങ്ങള്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

റെയിഡില്‍ പിടിച്ച കോടിക്കണക്കിനു രൂപയുമായി മുങ്ങിയ സംഭവം: പിടിയിലായ പോലിസുകാരെ ഇന്ന് പഞ്ചാബിനു കൊണ്ടുപോകും

2 May 2019 6:29 AM GMT
ഇരുവരെയും അറസ്റ്റു ചെയ്ത വിവരം കൊച്ചി സിറ്റി പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് ഞ്ചാബില്‍ നിന്നും എസ് പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്നലെ കൊച്ചിയില്‍ എത്തി.ഇരുവരെയും എറണാകുളത്തെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷമാണ് പഞ്ചാബ്് പോലിസിന് കൈമാറിയത്.ഇവരെ ഇന്ന് ഉച്ചകഴിഞ്ഞ് പഞ്ചാബിലേക്ക് കൊണ്ടുപോകും
Share it