Ernakulam

വിദ്യാര്‍ഥികള്‍ക്ക് പഠന സഹായവുമായി കെയ്റോണ്‍ ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സ്

35 വിദ്യാര്‍ഥികള്‍ക്ക് ടാബ് ലറ്റുകള്‍ വിതരണം ചെയ്തു.കൊവിഡിന്റെ പടര്‍ന്നു പിടിച്ച കഴിഞ്ഞ അദ്ധ്യയന കാലത്തും 50 വിദ്യാര്‍ഥികള്‍ക്കായി കെയ്റോണ്‍ സഹായമെത്തിച്ചിരുന്നു

വിദ്യാര്‍ഥികള്‍ക്ക് പഠന സഹായവുമായി കെയ്റോണ്‍ ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സ്
X

കൊച്ചി: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 35 വിദ്യാര്‍ഥികള്‍ക്കായി ടാബ് ലറ്റുകള്‍ വിതരണം ചെയ്ത് കെയ്റോണ്‍ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സ്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടര്‍ന്നു വരുകയാണെങ്കിലും നിരവധി വിദ്യാര്‍ഥികളുടെ പഠനം ഇപ്പോഴും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി കെയ്റോണ്‍ രംഗത്തെത്തിയത്.

കൊവിഡിന്റെ പടര്‍ന്നു പിടിച്ച കഴിഞ്ഞ അദ്ധ്യയന കാലത്തും 50 വിദ്യാര്‍ഥികള്‍ക്കായി കെയ്റോണ്‍ സഹായമെത്തിച്ചിരുന്നു.ആരോഗ്യ മേഖലയില്‍ മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് സമൂഹത്തില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായ വിദ്യാഭാസം നല്‍കുക എന്നതെന്ന് ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ ജെയിംസ് ജോര്‍ജ്ജ് പറഞ്ഞു.മികച്ച വിദ്യാഭാസം നല്‍കിയാല്‍ മാത്രമേ മികച്ച ഒരു തലമുറയെ നല്ല നാളേക്കായി പടുത്തുയര്‍ത്താന്‍ നമുക്ക് കഴിയൂ.

അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങള്‍ മുന്നില്‍ തന്നെ ഉണ്ടാകുമെന്നും ജെയിംസ് ജോര്‍ജ്ജ് പറഞ്ഞു.സെന്റ് ജോര്‍ജ്ജ് എച് എസ് ഇടപ്പള്ളി , ജി എല്‍ പി സ്‌കൂള്‍ പള്ളിലാങ്കര , ജി എല്‍ പി എസ് - എച് എം ടി കോളനി , പയസ് ഗേള്‍സ് എച് എസ് ഇടപ്പള്ളി , ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ തൃക്കാക്കര , ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ ആറു സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 35 വിദ്യാര്‍ഥികള്‍ക്കാണ് പഠന സഹായം നല്‍കിയത് . കെയ്റോണ്‍ മാനേജിങ് ഡയറക്ടര്‍ ജെയിംസ് ജോര്‍ജ്ജ് , ഡയറക്ടര്‍മാരായ എല്‍സി , കോര ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് അതാത് സ്‌കൂളുകളിലെ പ്രതിനിധികള്‍ക്ക് ടാബ് ലെറ്റുകള്‍ കൈമാറിയത്.

Next Story

RELATED STORIES

Share it