Kerala

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍

എറണാകുളം ഇടപ്പള്ളി നോര്‍ത്ത് സ്വദേശി ജെസ്വിന്‍(22) ആണ് ഇന്‍ഫോ പാര്‍ക്ക് പോലിസിന്റെ പിടിയിലായത്

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍
X

കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പോലിസ് പിടികൂടി.എറണാകുളം ഇടപ്പള്ളി നോര്‍ത്ത് സ്വദേശി ജെസ്വിന്‍(22) ആണ് ഇന്‍ഫോ പാര്‍ക്ക് പോലിസിന്റെ പിടിയിലായത്.പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാക്കനാട് കുഴിക്കാട്ടുമൂലയിലെ ഫ് ളാറ്റിന് സമീപമുള്ള വീട്ടില്‍ നിന്നും ഇയാള്‍ പിടിയിലായത്. 1.26 ഗ്രാം എംഡിഎംഎയും 90.54ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

മയക്കു മരുന്നു മാഫിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9995966666 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ഫോര്‍മാറ്റിലുള്ള യോദ്ദാവ് എന്ന ആപ്പിലേക്ക് വീഡിയോ ആയിട്ടോ ഓഡിയോ ആയോ വിവരങ്ങള്‍ അയക്കാമെന്നും കൂടാതെ കൊച്ചി സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 എന്ന നമ്പറിലും 9497980430 എന്ന ഡാന്‍സാഫ് നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it