Kerala

യുവാക്കളെ വധിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

വരാപ്പുഴ മുട്ടിനകം സ്വദേശി ശ്രീജിത്ത് (21) , ആലപ്പുഴ, എരമല്ലൂര്‍ സ്വദേശി വൈശാഖ് (29) എന്നിവരെയാണ് ബിനാനിപുരം പോലിസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് സ്വദേശികളായ അഖില്‍, സേവ്യര്‍ പ്രവീണ്‍ എന്നിവരെയാണ് വധിക്കാന്‍ ശ്രമിച്ചത്

യുവാക്കളെ വധിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍
X

കൊച്ചി: ആലങ്ങാട് കരിങ്ങാംതുരുത്ത് ജംഗ്ഷനില്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍ . വരാപ്പുഴ മുട്ടിനകം സ്വദേശി ശ്രീജിത്ത് (21) , ആലപ്പുഴ, എരമല്ലൂര്‍ സ്വദേശി വൈശാഖ് (29) എന്നിവരെയാണ് ബിനാനിപുരം പോലിസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് സ്വദേശികളായ അഖില്‍, സേവ്യര്‍ പ്രവീണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

പ്രതികള്‍ കരിങ്ങാം തുരത്ത് ജംഗ്ഷനില്‍ ബൈക്ക് നിര്‍ത്തിയിട്ട് മാര്‍ഗതടസം സൃഷ്ടിച്ചത് ഇവര്‍ ചോദ്യം ചെയ്തിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് മര്‍ദ്ദനമഴിച്ചുവിട്ടതെന്ന് പോലിസ് പറഞ്ഞു.

ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ബിനാനിപുരം പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ സുനില്‍,സബ്ഇന്‍സ്‌പെക്ടര്‍ ടി കെ സുധീറും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എ എസ് ഐ മാരായ പി.ജി.ഹരി, അനില്‍കുമാര്‍, സതീശന്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് എന്നിവരുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it