വയനാട്ടില്‍ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

വയനാട്ടില്‍ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

മുത്തങ്ങ: വയനാട്ടില്‍ കോഴിക്കോട് മൈസൂര്‍ ദേശീയപാതയിലെ പൊന്‍കുഴിക്കു സമീപം ചരക്കു ലോറി ഇടിച്ചു ഗുരുതര പരിക്കേറ്റ കാട്ടാന ചരിഞ്ഞു. 25 വയസോളം പ്രായം വരുന്ന പിടിയാനയുടെ വലതു തോളെല്ലും വാരിയെല്ലും തകര്‍ന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ദേശീയപാതയില്‍ വച്ച് ലോറി ഇടിച്ച കാട്ടാനയ്ക്ക് വനംവകുപ്പ് ചികില്‍സ നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ മയക്കു വെടിവച്ചു പിടികൂടിയ ശേഷമാണ് വനംവകുപ്പധികൃതര്‍ ചികില്‍സ നല്‍കിയത്.

ഗുരുതര പരിക്കേറ്റ കാട്ടാന രക്ഷപ്പെടാനിടയില്ലെന്നു വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മുത്തങ്ങയിലെ ഉള്‍വനത്തിലാണ് ബുധനാഴ്ച വൈകീട്ടോടെആന ചരിഞ്ഞത്. ചികില്‍സ കഴിഞ്ഞതോടെ തീറ്റയെടുക്കുകയും സുഖം പ്രാപിക്കുകുയും ചെയ്‌തെങ്കിലും പിന്നീട് നില വഷളാവുകയും ചരിയുകയുമായിരുന്നു.

ആനയെ ഇടിച്ച ലോറിയുടെ െ്രെഡവറെ അന്നു തന്നെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top