പി ജയരാജനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട എംഎസ്എഫുകാര്‍ക്ക് മര്‍ദ്ദനം
BY BSR12 Feb 2019 9:08 AM GMT

X
BSR12 Feb 2019 9:08 AM GMT
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ വധ ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയതിനെ തുടര്‍ന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പിനടുക്ക് പടപ്പേങ്ങാട്ട് തിങ്കളാഴ്ച രാത്രിയാണു ആക്രമണമുണ്ടായത്. പടപ്പേങ്ങാട്ടെ മുബഷീര്‍(19), ഫാസില്‍ (17), ജമീസ്(18), സര്‍ഫ്രാസ്(18), റുവൈസ്(19), റമീസ്(18), പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു വിദ്യാര്‍ഥി എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ വൈകീട്ടാണ് ഏതാനും എംഎസ്എഫ് പ്രവര്‍ത്തകര്‍ പി ജയരാജനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT