എറണാകുളം ജില്ലയില്‍ ഇന്ന് 837 പേര്‍ക്ക് കൊവിഡ്; 688 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി
115 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐഎന്‍എച്ച്എസിലെ 10 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം പിടികൂടി.13 പേര് വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിവര്‍.ഇന്ന് 336 പേര് രോഗ മുക്തി നേടി
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 837 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 688 പേര്‍ക്കും രോഗം പിടികൂടിയത് സമ്പര്‍ക്കം വഴി.115 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐഎന്‍എച്ച്എസിലെ 10 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം പിടികൂടി.13 പേര് വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിവരാണെന്നും അധികൃതര്‍ അറിയിച്ചു.ഇന്ന് 336 പേര് രോഗ മുക്തി നേടി. ഇതില്‍ 333 പേര് എറണാകുളം ജില്ലക്കാരും 3 പേര് മറ്റ് ജില്ലക്കാരുമാണ്.
ഇന്ന് 2242 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1413 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27891 ആണ്. ഇതില്‍ 26154 പേര് വീടുകളിലും 159 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1578 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 202 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 267 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
11455 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -213,പി വി എസ്- 37,സഞ്ജീവനി - 93,സ്വകാര്യ ആശുപത്രികള്‍ - 982.എഫ് എല്‍ റ്റി സികള്‍- 1516,വീടുകള്‍ - 7777 എന്നിങ്ങനെയാണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1486 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1059 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2418 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT