Top

എറണാകുളത്ത് ഇന്ന് ഡോക്ടറടക്കം 57 പേര്‍ക്ക് കൊവിഡ്; 51 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

സമ്പര്‍ക്കം വഴി ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന് 25 പേര്‍ക്കും ആലുവ ക്ലസ്റ്ററില്‍ നിന്നും ഇന്ന് 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇന്ന് 7 പേര്‍ രോഗമുക്തി നേടി.ഇന്ന് 1037 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി

എറണാകുളത്ത് ഇന്ന് ഡോക്ടറടക്കം 57 പേര്‍ക്ക് കൊവിഡ്; 51 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

കൊച്ചി: എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം 57 പേര്‍ക്ക്.51 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി.മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം വഴി ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന് 25 പേര്‍ക്കും ആലുവ ക്ലസ്റ്ററില്‍ നിന്നും ഇന്ന് 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ കീഴ്മാട് ക്ലസ്റ്ററില്‍നിന്നും സമ്പര്‍ക്കം വഴി രോഗം പിടിപെട്ട 16 വയസ്സുള്ള കീഴ്മാട് സ്വദേശി,ടി ഡി റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവായ 22 വയസ്സുള്ള തോപ്പുംപടി സ്വദേശിനി എന്നിവരെക്കൂടാതെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 26 വയസ്സുള്ള നിലവില്‍ കീഴ്മാട് താമസിക്കുന്ന ഡോക്ടര്‍ക്കും ഇന്നു രോഗം സ്ഥിരീകരിച്ചു.

നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇദ്ദേഹം സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.49 വയസ്സുള്ള കാലടി സ്വദേശി,37 വയസ്സുള്ള നായരമ്പലം സ്വദേശി, 29 വയസ്സുള്ള വെങ്ങോല സ്വദേശി എന്നിവരുടെ രോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്ന 68 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശിനി നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.43 വയസ്സുള്ള തൃക്കാക്കര സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തകനും 39 വയസ്സുള്ള എടത്തല സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.എടത്തല സ്വദേശി ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂനിറ്റിലെ ജീവനക്കാരനാണ്.57 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനി,മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 38 വയസുള്ള ആലുവ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 22 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശി,ജൂണ്‍ 30 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ചളിക്കവട്ടം സ്വദേശി,ജൂലൈ 10 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള. ഉത്തര്‍പ്രദേശ് സ്വദേശി,ജൂലൈ 16 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കളായ 16 , 48 വയസ്സുളള കുടുംബാംഗങ്ങള്‍,മഹാരാഷ്ട്രയില്‍ നിന്നെത്തിയ 27 വയസ്സുള്ള നാവികന്‍ എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ഇവരെക്കൂടാതെ ഇന്നലെ തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ ജില്ലയില്‍ ചികില്‍സയിലുണ്ട്.ഇന്ന് 7 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 7 വയസുള്ള പാറക്കടവ് സ്വദേശിനിയായ കുട്ടി, ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച 12 വയസുള്ള ഏലൂര്‍ സ്വദേശിയായ കുട്ടി, ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള ചെല്ലാനം സ്വദേശി, ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള അയ്യമ്പിള്ളി സ്വദേശി, ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 8 വയസ്സ് ഏലൂര്‍ സ്വദേശിയായ കുട്ടി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള മലയാറ്റൂര്‍ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് 1037 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 700 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14788 ആണ്. ഇതില്‍ 12880 പേര്‍ വീടുകളിലും, 406 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1502 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 78 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 40 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ 508 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്്.528 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 183 പേരും അങ്കമാലി അഡല്ക്‌സില്‍ 246 പേരും, സിയാല്‍ എഫ് എല്‍ റ്റി സി യില്‍ 90 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 7 പേരും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 577 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നു ഇന്ന് 2373 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it