Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കൊവിഡ്

182 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്

എറണാകുളം ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 182 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കളമശ്ശേരി-15,കലൂര്‍- 8,വരാപ്പുഴ- 7,കോതമംഗലം-6,തൃക്കാക്കര -6,ഫോര്‍ട്ട് കൊച്ചി- 6,വെങ്ങോല-6,ആരക്കുഴ-5,ആലങ്ങാട്- 5,പള്ളിപ്പുറം-5,എളംകുന്നപ്പുഴ- 4,തേവര-4,പുത്തന്‍വേലിക്കര-4,മഞ്ഞള്ളൂര്‍-4,ഇടപ്പള്ളി-3,എടത്തല-3,എറണാകുളം നോര്‍ത്ത്-3,കടവന്ത്ര-3,കരുമാലൂര്‍-3,കീരംപാറ- 3,തൃപ്പൂണിത്തുറ-3,നെടുമ്പാശ്ശേരി-3,പള്ളുരുത്ത-3,മരട്- 3,വൈറ്റില- 3,എറണാകുളം സൗത്ത് -2,ഐക്കരനാട്-2,കറുകുറ്റി-2,കുട്ടമ്പുഴ- 2,കുന്നത്തുനാട്-2,കുമ്പളങ്ങി-2,കൂവപ്പടി-2,ചേരാനല്ലൂര്‍-2,ചോറ്റാനിക്കര-2,ഞാറക്കല്‍- 2,തോപ്പുംപടി-2,നോര്‍ത്തുപറവൂര്‍ - 2,പച്ചാളം-2,പല്ലാരിമംഗലം-2,പാലാരിവട്ടം-2,പെരുമ്പാവൂര്‍-2,മൂക്കന്നൂര്‍-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെഅങ്കമാലി, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആലുവ, ഒക്കല്‍, കല്ലൂര്‍ക്കാട്, കവളങ്ങാട്, കുന്നുകര, കുമ്പളം, കോട്ടപ്പടി, ചളിക്കവട്ടം, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, തിരുവാണിയൂര്‍, പനമ്പള്ളി നഗര്‍, പാമ്പാകുട, പാറക്കടവ്, മാറാടി, മുണ്ടംവേലി, മുളന്തുരുത്തി, മുളവുകാട്, രാമമംഗലം, രായമംഗലം, വടക്കേക്കര, വടവുകോട്, വെണ്ണല, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് ഒന്നു വീതെ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 171 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1062 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1115 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9754 ആണ്. ഇന്ന് 102 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 97 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

2960 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 21,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-8,പി വി എസ്- 23,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-5,പള്ളുരുത്തി താലൂക്ക് ആശുപത്രി- 4,സഞ്ജീവനി-4,സിയാല്‍-46,സ്വകാര്യ ആശുപത്രികള്‍ -144,എഫ് എല്‍ റ്റി സികള്‍ - 17,എസ് എല്‍ റ്റി സി കള്‍- 98,വീടുകള്‍- 2394 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6624 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it