Top

എറണാകുളത്ത് ഇന്ന് 120 പേര്‍ക്ക് കൊവിഡ്; 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സമ്പര്‍ക്കം വഴി ഇന്ന് രോഗം ഏറ്റവും അധികം സ്ഥിരീകരിച്ചത് ഫോര്‍ട് കൊച്ചി,മട്ടാഞ്ചേരി, പള്ളുരുത്തി,നെല്ലിക്കുഴി മേഖലകളിലാണ്.19 പേര്‍ക്കാണ് ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ നിലവില്‍ ഫോര്‍ട് കൊച്ചിയില്‍ താമസിക്കുന്ന ഒറീസ സ്വദേശിനികളാണ്.പള്ളരുത്തിയില്‍ ആറു പേര്‍ക്കും മട്ടാഞ്ചേരിയില്‍ എട്ടു പേര്‍ക്കും,നെല്ലിക്കുഴിയില്‍ 10 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളത്ത് ഇന്ന് 120 പേര്‍ക്ക് കൊവിഡ്; 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 88 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.32 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.ഇതില്‍ 12 പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും 10 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.നാലു പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളും രണ്ടു പേര്‍ ബാംഗ്ലൂര്‍, രണ്ടു പേര്‍ പൂനെ എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. അസാമില്‍ നിന്നെത്തിയ ഷിപ്പിങ് കമ്പനി ജീവക്കാരന്‍,പൂനെയില്‍ നിന്നെത്തിയ രാമമംഗലം സ്വദേശി എന്നിവരാണ് മറ്റു രണ്ടു പേര്‍.

സമ്പര്‍ക്കം വഴി ഇന്ന് രോഗം ഏറ്റവും അധികം സ്ഥിരീകരിച്ചത് ഫോര്‍ട് കൊച്ചി,മട്ടാഞ്ചേരി, പള്ളുരുത്തി,നെല്ലിക്കുഴി മേഖലകളിലാണ്.19 പേര്‍ക്കാണ് ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ നിലവില്‍ ഫോര്‍ട് കൊച്ചിയില്‍ താമസിക്കുന്ന ഒറീസ സ്വദേശിനികളാണ്.പള്ളരുത്തിയില്‍ ആറു പേര്‍ക്കും മട്ടാഞ്ചേരിയില്‍ എട്ടു പേര്‍ക്കും,നെല്ലിക്കുഴിയില്‍ 10 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ രണ്ട് എടക്കാട്ട് വയല്‍ സ്വദേശിനികള്‍,രണ്ട് എറണാകുളം സ്വദേശിനികള്‍,മൂന്നു ഏലൂര്‍ സ്വദേശിനികള്‍,ഏഴിക്കര സ്വദേശി,രണ്ട് കടവൂര്‍ സ്വദേശിനികള്‍,കടുങ്ങല്ലൂര്‍ സ്വദേശിനി,കല്ലൂര്‍ക്കാട് സ്വദേശിനി,കുഴിപ്പിള്ളി സ്വദേശിനി,കൂവപ്പടി സ്വദേശി,രണ്ട് കോതമംഗലം സ്വദേശി,ചെല്ലാനം സ്വദേശിനി,ഞാറക്കല്‍ സ്വദേശി,നായരമ്പലം സ്വദേശി(60),മൂന്നു നാവികസേനാ ഉദ്യോഗസ്ഥര്‍,നിലവില്‍ പാറക്കടവ് താമസിക്കുന്ന തൃശൂര്‍ സ്വദേശി, പനയപ്പള്ളി സ്വദേശി,പായിപ്ര സ്വദേശി,മരണമടഞ്ഞ ചെല്ലാനം സ്വദേശിനി,വാരപ്പെട്ടി സ്വദേശി,മൂന്നു വെങ്ങോല സ്വദേശി,വേങ്ങൂര്‍ സ്വദേശിനി,എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍. നിലവില്‍ പാലാരിവട്ടത്ത് താമസിക്കുന്ന കോട്ടയം സ്വദേശി,പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി,ആയവന സ്വദേശി,പെരുമ്പാവൂര്‍ സ്വദേശി,കവളങ്ങാട് സ്വദേശിനി

കോട്ടുവള്ളി സ്വദേശി,എടത്തല സ്വദേശി,ചേരാനല്ലൂര്‍ സ്വദേശി,തമ്മനം സ്വദേശി,പൂതൃക്ക സ്വദേശിനി,വെങ്ങോല സ്വദേശിനി,വേങ്ങൂര്‍ സ്വദേശിനി,എടക്കാട്ടുവയല്‍ സ്വദേശി,കോട്ടപ്പടി സ്വദേശി,നെല്ലിക്കുഴി സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് 35 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 16 പേര്‍ എറണാകുളം ജില്ലക്കാരും, നാല് ആന്ധ്രപ്രദേശുകാരും, മൂന്നു തമിഴ്‌നാടുകാരും, നാല് മഹാരാഷ്ട്രക്കാരും, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക, ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ഒന്ന് വീതവും, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ഓരോരുത്തരും, മാലിദ്വീപില്‍ നിന്നുള്ള ഒരാളും രോഗമുക്തി നേടി.

ഇന്ന് 886 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 245 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12002 ആണ്. ഇതില്‍ 9385 പേര്‍ വീടുകളിലും, 158 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1714 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 123 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്നും 67 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ 1219 പേര്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1199 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 894 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1215 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2195 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it