Kerala

കേരളം വിലകൊടുത്തു വാങ്ങുന്ന കൊവാക്‌സിന്റ 1,37,580 ഡോസ് കൊച്ചിയില്‍ എത്തി

ഹൈദരാബാദിലെ ഭാരത് ബയോ ടെകില്‍ നിന്നുമാണ് വാക്‌സിന്‍ വാങ്ങിയത്. കൊച്ചിയിലെത്തിയ വാക്‌സിന്‍ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിനു കൈമാറി

കേരളം വിലകൊടുത്തു വാങ്ങുന്ന കൊവാക്‌സിന്റ 1,37,580 ഡോസ് കൊച്ചിയില്‍ എത്തി
X

കൊച്ചി: കേരളം സ്വന്തമായി വാങ്ങിയ കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ സംസ്ഥാനത്ത് എത്തി. കോവാക്‌സിന്റ 1,37,580 ഡോസാണ് ഇന്ന് കൊച്ചിയിലെത്തിയത്. ഹൈദരാബാദിലെ ഭാരത് ബയോ ടെകില്‍ നിന്നുമാണ് വാക്‌സിന്‍ വാങ്ങിയത്. കൊച്ചിയിലെത്തിയ വാക്‌സിന്‍ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിനു കൈമാറി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇത് വിവിധ ജില്ലകളിലേക്ക് അയക്കും.

ഇന്നലെ പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംസ്ഥാനം നേരിട്ട് വില കൊടുത്തു വാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ലോഡ് കൊച്ചിയില്‍ എത്തിയിരുന്നു.3.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്നലെ എത്തിയത്.ഇതിനു പിന്നാലെയാണ് ഇന്ന് കൊവാക്‌സിനും എത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നേരത്തെ വാക്‌സിന്‍ നല്‍കിയിരുന്നുവെങ്കിലും ഇത് മതിയാകതെ വന്നതോടെ ഒരു കോടി വാക്‌സിന്‍ കേരളം വിലകൊടുത്തു വാങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.75 ലക്ഷം കൊവിഷീല്‍ഡും 25 ലക്ഷം കൊവാക്‌സിനുമാണ് വാങ്ങുമെന്ന് പറഞ്ഞിരുന്നത്.ഇതിന്റെ ആദ്യലോഡാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it