Kerala

ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ട് താന്തോന്നിത്തുരുത്ത്; സഹായഹസ്തവുമായി എറണാകുളം ജില്ലാ കലക്ടര്‍

65 കുടുംബങ്ങള്‍ ഉള്ള താന്തോന്നിത്തുരുത്തിലേക്കുള്ള ഏക ഗതാഗത മാര്‍ഗം വഞ്ചിയാണ്. ലോക്ഡൗണ്‍ കാലത്തെ തുരുത്ത് നിവാസികളുടെ ജീവിത സാഹചര്യമറിയാന്‍ ഇന്ന് രാവിലെ ഇവിടെ എത്തിയ ജില്ലാ കലക്ടര്‍ അരിയും പലവ്യഞ്ജനവും അടക്കം 17 അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറി

ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ട് താന്തോന്നിത്തുരുത്ത്; സഹായഹസ്തവുമായി എറണാകുളം ജില്ലാ കലക്ടര്‍
X

കൊച്ചി: എറണാകുളം നഗത്തിന് സമീപമാണെങ്കിലും ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപാണ് താന്തോന്നിത്തുരുത്ത്. ഇവിടെ സഹായഹസ്തവുമായി ജില്ലാ കലക്ടര്‍ എസ് സുഹാസ് എത്തി. 65 കുടുംബങ്ങള്‍ ഉള്ള താന്തോന്നിത്തുരുത്തിലേക്കുള്ള ഏക ഗതാഗത മാര്‍ഗം വഞ്ചിയാണ്. ലോക്ഡൗണ്‍ കാലത്തെ തുരുത്ത് നിവാസികളുടെ ജീവിത സാഹചര്യമറിയാന്‍ ഇന്ന് രാവിലെ ഇവിടെ എത്തിയ ജില്ലാ കലക്ടര്‍ അരിയും പലവ്യഞ്ജനവും അടക്കം 17 അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. സ്ഥിര വരുമാനക്കാരല്ലാത്ത ഇവിടുള്ള കുടുംബങ്ങളുടെ അവസ്ഥ അറിയാനും ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ നല്‍കാനുമാണ് തുരുത്തിലെത്തിയതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.കൊച്ചിന്‍ ഷിപ് യാര്‍ഡാണ് തുരുത്ത് നിവാസികള്‍ക്കായുള്ള കിറ്റുകള്‍ സംഭാവനചെയ്തത്. കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദും ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it