- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ നടപടി തുടങ്ങി
കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായി മൂഴിക്കല്‍, വേങ്ങേരി, തടമ്പാട്ടുതാഴം, ചെലവൂര്‍ എന്നിവിടങ്ങളിലെ 31ഓളം കടകളില്‍ പരിശോധന നടത്തി.

കോഴിക്കോട്: കോഴിക്കോട് താലൂക്കില്‍ അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു.
പുല്ലാളൂര്‍, കുരുവട്ടൂര്‍, പാലത്ത്, കുമാരസ്വാമി, ചെറുകുളം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്. വില്‍പന വില പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കിയതുമായ വ്യാപാരികള്‍ക്ക് നോട്ടിസ് നല്‍കി.
താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും പുതുക്കിയ നിരക്ക് വിലവിവര പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ ശ്രീജ. എന്‍ കെ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ ബാലകൃഷ്ണന്‍, കെ ബി സരിത എന്നിവര്‍ പങ്കെടുത്തു.
കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായി മൂഴിക്കല്‍, വേങ്ങേരി, തടമ്പാട്ടുതാഴം, ചെലവൂര്‍ എന്നിവിടങ്ങളിലെ 31ഓളം കടകളില്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാരികള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് നോട്ടിസ് നല്കിയതായി സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍ അറിയിച്ചു. ചില്ലറ വ്യാപാരികള്‍ മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ ബില്ല് കൃത്യമായി സൂക്ഷിക്കേണ്ടതും പരിശോധനാ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കേണ്ടതുമാണ്. പരിശോധനാ സ്‌ക്വാഡിന് സൗത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍, നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന നടത്തും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















