Kerala

കോവിഡ്: കോഴിക്കോട് ജില്ലയില്‍ 35 പേര്‍ നിരീക്ഷണത്തില്‍

ഒരാള്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും മൂന്ന് പേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ആകെ 410 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

കോവിഡ്: കോഴിക്കോട് ജില്ലയില്‍ 35 പേര്‍ നിരീക്ഷണത്തില്‍
X

കോഴിക്കോട്: കോവിഡ് 19(കൊറോണ) പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി ആറു പേര്‍ ഉള്‍പ്പെടെ 35 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതില്‍ ഒരാള്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും മൂന്ന് പേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ആകെ 410 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചതില്‍ ഇന്നലെ ലഭിച്ച ഒരു ഫലം നെഗറ്റീവാണ്. പുതുതായി ഒരാളുടെ സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇനി നാല് പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 37 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നു.

Next Story

RELATED STORIES

Share it