Kerala

ബൈക്ക് മോഷ്ടാവ് പിടിയില്‍

എറണാകുളം മറൈന്‍ഡ്രൈവ് ഭാഗത്ത് നിന്നും ബൈക്ക് മോഷ്ടിച്ച മട്ടാഞ്ചേരി സ്വദേശി റിയാസിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

ബൈക്ക് മോഷ്ടാവ് പിടിയില്‍
X

കൊച്ചി: ബൈക്ക് മോഷ്ടാവ് പിടിയില്‍.എറണാകുളം മറൈന്‍ഡ്രൈവ് ഭാഗത്ത് നിന്നും ബൈക്ക് മോഷ്ടിച്ച മട്ടാഞ്ചേരി സ്വദേശി റിയാസിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.താക്കോല്‍ ബൈക്കില്‍ വെച്ച് മറന്നു പോകുന്ന ബൈക്ക് എടുത്തുകൊണ്ടുപോകുന്നത് ഇയാളുടെ പതിവാണ്.

കഴിഞ്ഞ ദിവസം മോഷ്ടിച്ച ബൈക്ക് പോലിസ് ദേശാഭിമാനി ജംഗ് ഷനു സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു.ഇയാള്‍ക്കെതിരെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിരവധി മോഷണക്കേസുകള്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു.എറണാകുളം എസിപി ലാല്‍ജി,ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കര്‍,എസ് ഐ മാരായ വിപിന്‍കുമാര്‍,തോമസ് പള്ളന്‍,സിപിഒ രഞ്ജിത്,ഇസഹാക്ക്,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it