Kerala

'ഞാൻ ചാണകമല്ലേ, നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കൂ'; ഇ ബുൾജെറ്റിന് സഹായം ചോദിച്ചവരോട് സുരേഷ് ​ഗോപി

സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ എന്ന് വീണ്ടും ചോദിച്ച യുവാക്കളോട് ഇതിൽ ഇടപ്പെടാൻ പറ്റില്ലെന്നും ഞാൻ ചാണകമല്ലേ, ചാണകം എന്നു കേട്ടാലേ അലർജി അല്ലേ എന്നുമാണ് അദ്ദേഹം പറയുന്നത്.

ഞാൻ ചാണകമല്ലേ, നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കൂ; ഇ ബുൾജെറ്റിന് സഹായം ചോദിച്ചവരോട് സുരേഷ് ​ഗോപി
X

കോഴിക്കോട്: പോലിസ് അറസ്റ്റിലായ യൂട്യൂബ് വ്ളോ​ഗർമാരായ ഇ ബുൾജെറ്റ് സഹോദരന്മാരെ സഹായിക്കണമെന്ന് അഭ്യാർത്ഥിച്ചവർക്ക് സുരേഷ് ​ഗോപി നൽകിയ മറുപടി സാമൂഹിക മധ്യമങ്ങളിൽ വൈറലാവുന്നു. എറണാകുളം പെരുമ്പാവൂർ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയ യുവാക്കളാണ് ഇ ബുൾജെറ്റ് വിഷയത്തിൽ ഇടപെടണമെന്ന് സുരേഷ് ​ഗോപിയോട് ആവശ്യപ്പെട്ടത്.

എന്താണ് വിഷയമെന്ന് ചോദിക്കുമ്പോൾ വണ്ടി മോഡിഫൈ ചെയ്ത പ്രശ്നമാണെന്ന് യുവാക്കൾ മറുപടി നൽകുന്നു. കേരളത്തിലെ പ്രശ്നമല്ലേ മുഖ്യമന്ത്രിയെ വിളിക്കൂ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് ഇതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ എന്ന് വീണ്ടും ചോദിച്ച യുവാക്കളോട് ഇതിൽ ഇടപ്പെടാൻ പറ്റില്ലെന്നും ഞാൻ ചാണകമല്ലേ, ചാണകം എന്നു കേട്ടാലേ അലർജി അല്ലേ എന്നുമാണ് അദ്ദേഹം പറയുന്നത്. ഈ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

സുരേഷ് ​ഗോപിക്ക് പുറമേ കൊല്ലം എംഎൽഎ മുകേഷിനും സമാനമായ ഫോൺ വന്നിരുന്നു. കോതമംഗലത്ത് നിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ് മുകേഷിനെ വിളിച്ചത്.

അതേസമയം ആർടിഒ ഓഫീസിൽ അതിക്രമം കാണിച്ചെന്ന കേസിൽ റിമാൻഡ് ചെയ്യപ്പെട്ട വ്ലോഗർ സഹോദരങ്ങളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. കൃത്യനിർവ്വഹണം തടസപ്പെടുത്തി പൊതുമുതൽ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവർക്കെതിരേ പോലിസ് ചുമത്തിയിട്ടുളളത്.

കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ച് കയറുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് കണ്ണൂർ ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെ കോടതി റിമാൻഡ് ചെയ്തത്. ഓഫീസിലെ 7,000 രൂപ വില വരുന്ന കമ്പ്യൂട്ടർ മോണിറ്റർ തകർന്ന സംഭവത്തിൽ പണം അടക്കാൻ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it