Kerala

ഏരൂരില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

ഏരൂരില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍
X

കൊല്ലം: ഏരൂരില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍. ആഴത്തിപ്പാറ സ്വദേശികളായ റെജി (56), പ്രശോഭ (48) എന്നിവരെയാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ നിലയിലാണ് പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്.

തലയില്‍നിന്നു രക്തം വാര്‍ന്ന നിലയില്‍ നിലത്ത് ചുമരിനോട് ചേര്‍ന്ന് തറയിലായിരുന്നു പ്രശോഭയുടെ മൃതദേഹം. തൂങ്ങിമരിച്ച നിലയിലായിരുന്നു റെജിയുടെ മൃതദേഹം കണ്ടെത്തിയത്.കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായെന്നാണ് വിവരം.



Next Story

RELATED STORIES

Share it