Latest News

വിശുദ്ധ റമദാന്‍ മാസത്തില്‍ അല്‍-അഖ്സ പള്ളിയില്‍ 10,000 ഫലസ്തീന്‍ വിശ്വാസികളെ അനുവദിക്കുമെന്ന് ഇസ്രായേല്‍

വിശുദ്ധ റമദാന്‍ മാസത്തില്‍ അല്‍-അഖ്സ പള്ളിയില്‍ 10,000 ഫലസ്തീന്‍ വിശ്വാസികളെ അനുവദിക്കുമെന്ന് ഇസ്രായേല്‍
X

ജറുസലേം: വിശുദ്ധ റമദാന്‍ മാസത്തില്‍ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ പള്ളിയില്‍ 10,000 പലസ്തീന്‍ വിശ്വാസികളെ അനുവദിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു.ആഴ്ചതോറുമുള്ള പ്രാര്‍ഥനകളില്‍ പങ്കെടുക്കാനാണ് അനുവാദം. 55 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ക്കും, 50 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍ക്കും, 12 വയസുവരെയുള്ള കുട്ടികള്‍ക്കും മാത്രമേ പള്ളി കോമ്പൗണ്ടിലേക്കുള്ള പ്രവേശനത്തിന് ഇസ്രായേല്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളൂ.

റമദാനില്‍, ലക്ഷക്കണക്കിന് ഫലസ്തീനികള്‍ പരമ്പരാഗതമായി ഇസ്ലാമിന്റെ മൂന്നാമത്തെ പുണ്യസ്ഥലമായ അല്‍-അഖ്സയില്‍ പ്രാര്‍ഥനകളില്‍ പങ്കെടുക്കാറുണ്ട്. കിഴക്കന്‍ ജറുസലേമിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

Next Story

RELATED STORIES

Share it