Latest News

വഖഫ് ഭേദഗതി നിയമം: ആശങ്കയകറ്റാൻ സുപ്രീംകോടതി മുൻകൈയെടുക്കണം - കെ എൻ എം മർക്കസുദ്ദഅവ

വഖഫ് ഭേദഗതി നിയമം: ആശങ്കയകറ്റാൻ സുപ്രീംകോടതി മുൻകൈയെടുക്കണം - കെ എൻ എം മർക്കസുദ്ദഅവ
X

കോഴിക്കോട് : മുസ്‌ലിം കളുടെ സാമ്പത്തികവും, സാംസ്കാരികവുമായ അസ്ഥിത്വം കവർന്നെടുക്കുന്ന നിർദ്ദിഷ്ട വഖഫ് ഭേദഗതി നിയമം സംബന്ധിച്ച കേസിൽ ഉടൻ പരിഹാരമുണ്ടാക്കി ആശങ്ക അകറ്റാൻ സുപ്രീംകോടതി മുൻകൈയെടുക്കണമെന്ന് കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച മസ്ജിദ് മഹല്ല് മദ്രസ മാനേജ്മെൻറ് സമ്മേളനം ആവശ്യപ്പെട്ടു.

പുതിയ വഖഫ് നിയമ ഭേദഗതി ചട്ടങ്ങൾ മുസ്‌ലിംകളുടെ ഭരണഘടനാ വകാശങ്ങൾക്ക് നേരെയുള്ള കടന്നാക്രമമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മുസ്‌ലിം പള്ളികളും, സ്ഥാപനങ്ങളും തകർത്തെറിയുന്ന ബുൾഡോസർ ഭീകരത അവസാനിപ്പിക്കണ മെന്നും മുസ്‌ലിം സ്ഥാപനങ്ങൾ പൊളിച്ചു നീക്കുന്നത് രാജ്യത്തെ നിയമവ്യവസ്ഥിതിയോടുള്ള കടുത്ത വെല്ലുവിളിയാണ് . മുസ്‌ലിം വംശഹത്യ നടപടികൾക്ക് ഭരണകൂടം തന്നെ നേതൃത്വം നൽകുന്ന സാഹചര്യത്തിൽ മുസ്‌ലിം സമുദായത്തിന്റെ ആശങ്ക അകറ്റണമെന്നും സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി എം അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു .പി അബ്ദുസ്സലാം മദനി അധ്യക്ഷത വഹിച്ചു. അഡ്വ: പി മുഹമ്മദ് ഹനീഫ, അഡ്വ :നജാത് കൊടിയത്തൂർ ,മുഹമ്മദ് അശ്റഫ് കൊച്ചി ,കെ എസ് സുബൈർ ആലപ്പുഴ, പ്രൊഫസർ കെ പി സക്കരിയ , എൻ എം അബ്ദുൽ ജലീൽ, കെ എം കുഞ്ഞുമുഹമ്മദ് മദനി, ഡോക്ടർ അനസ് കടലുണ്ടി , ഷാഹിദ് വളാഞ്ചേരി, റഷീദ് ഉഗ്രപുരം എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it