- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുവാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ തയ്യാറാവണം : ഐ എസ് എം

കണ്ണൂർ: അധികാര പങ്കാളിത്തത്തിലും ഉദ്യോഗത്തിലും മുസ്ലിംകൾക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഐ എസ് എം സംസ്ഥാന കൗൺസിൽ ആവശ്യപെട്ടു. രാജ്യത്ത് നിയമിക്കപ്പെട്ട നിരവധി കമ്മീഷനുകളും അനൗദ്യോഗിക ഏജൻസികളും പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകളെ ഗൗരവമായി കാണാനും ഈ കണക്കുകളെ മുഖവിലക്കെടുത്ത് സ്പെഷ്യൽ പാക്കേജ് നടപ്പിലാക്കാനും സർക്കാറുകൾ തയ്യാറാവണം.
മുസ്ലിംകൾ അനർഹമായി കയ്യടക്കുന്നുവെന്ന പ്രചരണം നടത്തുന്നവരുടെ ഉദ്ദേശ്യം വിദ്വേഷ പ്രചരണം മാത്ര മാണ്. കേരളത്തിലെ ശ്രീനാരായണീയരുടെ പിന്തുടർച്ച അവകാശപ്പെടാൻ വെള്ളാപ്പള്ളിക്ക് സാധിക്കില്ല. ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഐ എസ് എം ആവശ്യപെട്ടു. കണ്ണൂർ, വളപ്പട്ടണം റഹ്മ സെൻ്ററിൽ ആഗസ്റ് 26,27 തിയ്യതികളിൽ നടന്ന കൗൺസിൽ കെഎൻഎം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ കെഎൽപി യൂസുഫ് സാഹിബ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. കെഎൻഎം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ശംസുദ്ധീൻ പാലക്കോട്, സംസ്ഥാന സെക്രട്ടറിമായ കെഎൽപി ഹാരിസ്, ഡോ. ഇസ്മാഈൽ കരിയാട്, ജില്ലാ സെക്രട്ടറി സിസി ശക്കീർ ഫാറൂഖി, ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, അദീബ് പൂനൂർ, ഡോ. മുബശിർ പാലത്ത്, റിഹാസ് പുലാമന്തോൾ, ഡോ. റജുൽ ഷാനിസ്, നസീം മടവൂർ, ഡോ. യൂനുസ് ചെങ്ങര, അബ്ദുൽ ഖയ്യൂം, ഡോ. ഷബീർ ആലുക്കൽ, ടി കെ എൻ ഹാരിസ്, സഹൽ മുട്ടിൽ, മുഹ്‌സിൻ തൃപ്പനച്ചി, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഫവാസ് എളേറ്റിൽ, അബ്ദുൽ ഗഫൂർ പിസി, ജസീം സാജിദ്, ഹബീബ് നീരോൽപാലം,ഫിറോസ് വയനാട്, ദാനിഷ് കെ ഇഎഡ്, അനീസ് സിഎ തിരുവനന്തപുരം, സഅദ് കൊല്ലം എന്നിവർ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















