എന്‍ഐഎ റെയ്ഡ് വാര്‍ത്ത അടിസ്ഥാന രഹിതം: എസ്ഡിപിഐ

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ എസ്ഡിപിഐ ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ സത്യം തിരിച്ചറിയണം. തമിഴ്‌നാട്ടില്‍ നടന്ന പ്രാദേശിക സംഭവത്തിന്റെ പേരില്‍ ലോക്കല്‍ പോലിസ് നടത്തിയ പരിശോധനയെ ശ്രീലങ്കന്‍ സ്‌ഫോടനവുമായും ഐഎസുമായും ബന്ധപ്പെടുത്തി നടത്തുന്ന പ്രചാരണങ്ങള്‍ അപകടകരമാണ്. റെയ്ഡ് സംബന്ധിച്ച് ചില ചാനലുകള്‍ എന്‍ഐഎ ഡെല്‍ഹി സംഘമെന്നും മറ്റു ചില ചാനലുകള്‍ കേരളാ സംഘമെന്നും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതില്‍ നിന്നു തന്നെ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ വസ്തുതാന്വേഷണം നടത്താതെയാണ് വാര്‍ത്ത നല്‍കിയതെന്നു വ്യക്തമാണ്. സമൂഹത്തില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുന്നതും ചില പ്രസ്ഥാനങ്ങളെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്നും വാര്‍ത്തകളുടെ നിജസ്ഥിതി സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള നീതിബോധം കാണിക്കണമെന്നും തുളസീധരന്‍ ആവശ്യപ്പെട്ടു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT