India

വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണല്‍: പ്രതിപക്ഷം പുനപ്പരിശോധനാ ഹര്‍ജി നല്‍കി

വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണല്‍: പ്രതിപക്ഷം പുനപ്പരിശോധനാ ഹര്‍ജി നല്‍കി
X

ന്യൂഡല്‍ഹി: ആകെയുള്ള വോട്ടിന്റെ പകുതി വിവിപാറ്റ് സ്ലിപുകള്‍ വോട്ടിഷ് മെഷിനിലെ വോട്ടുകളുമായി ഒത്തു നോക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കി. 50% വോട്ടുകളും വിവിപാറ്റ് മെഷീനുമായി ഒത്തുനോക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിക്കണമെന്നാണ് 21 പാര്‍ട്ടികള്‍ അടങ്ങിയ പ്രതിപക്ഷത്തിന്റെ ആവശ്യം. പകുതി വിവിപാറ്റ് സ്ലിപുകള്‍ വോട്ടിഷ് മെഷിനിലെ വോട്ടുകളുമായി ഒത്തു നോക്കണമെന്ന പ്രതിപക്ഷ കക്ഷികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രിംകോടതി അനുവദിച്ചിരുന്നില്ല. ഇന്നലെ മൂന്നാം ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതോടെ പ്രതിപക്ഷം, പുനപ്പരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു ബൂത്തിലെ സ്ലിപ്പെണ്ണാമെന്നായിരുന്നു കമ്മിഷന്‍ നിലപാട്. ഇതു തള്ളിയ കോടതി ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ സ്ലിപ്പുകള്‍ എണ്ണണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ആകെയുള്ള വോട്ടിന്റെ പകുതിയെങ്കിലും വിവിപാറ്റ് സ്ലിപുകള്‍ എണ്ണണമെന്നാമാവശ്യപ്പെട്ടു നായിഡുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു

Next Story

RELATED STORIES

Share it