India

ജിഎന്‍ സായ്ബാബയെ മോചിപ്പിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗദര്‍

ചക്രക്കസേരയില്‍ ജീവിക്കുന്ന, നിരവധി രോഗങ്ങള്‍ അലട്ടുന്ന സായിബാബയെ 2014 മെയ് മാസമാണ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ ഗഡ്ചിരോലി പോലിസ് കേസെടുക്കുകയായിരുന്നു. 2017 മാര്‍ച്ചില്‍ സായിബാബയെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവിലാണ്

ജിഎന്‍ സായ്ബാബയെ മോചിപ്പിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗദര്‍
X

യുനൈറ്റഡ് നാഷന്‍സ്: മാവോവാദി ബന്ധമാരോപിച്ച് തടവിലിട്ട ഡല്‍ഹി സര്‍വകലാശാലാ പ്രഫസര്‍ ജിഎന്‍ സായ്ബാബയെ മോചിപ്പിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്നു യുഎന്‍ മനുഷ്യാവകാശ വിദഗ്ദര്‍ ആവശ്യപ്പെട്ടു. ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് സായിബാബ. ചക്രക്കസേരയില്‍ ജീവിക്കുന്ന, നിരവധി രോഗങ്ങള്‍ അലട്ടുന്ന സായിബാബയെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ല. അടിയന്തിര വൈദ്യസഹായം ലഭിക്കേണ്ട വ്യക്തിയാണ് സായിബാബ. നിരവധി രോഗങ്ങളുള്ള അദ്ദേഹത്തിനു വിദഗ്്ദ ചികില്‍സ ലഭിക്കാത്തതു ജീവന്‍ തന്നെ അപകടത്തിലാവുന്നതിനു കാരണമാവും. ജനലുകളോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത അണ്ഡസെല്ലിലാണ് അദ്ദേഹത്തെ ഏകാന്ത തടവിലിട്ടിരിക്കുന്നത്. അദ്ദേഹത്തിനു നിരന്തരമായി ചികില്‍സ നിഷേധിക്കുന്നത് മൂലം മരുന്നുകള്‍ പോലും പ്രതികരിക്കാത്ത അവസ്ഥയിലേക്ക് ശരീരം എത്തിച്ചേര്‍ന്നു. ഇത്തം അനീതികള്‍ അംഗീകരിക്കാനാവുന്നതല്ല. അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ ഇന്ത്യ തയ്യാറാവണം. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടു 2018 ജൂണ്‍ മുതല്‍ നിരവധി തവണ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു തവണ പോലും മറുപടി തരാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും മനുഷ്യാവകാശ വിദഗ്ദര്‍ കുറ്റപ്പെടുത്തി. കാറ്റലീന ദേവന്ദാസ്, മൈക്കല്‍ ഫോസ്റ്റ്, ഡൈന്യൂസ് പുരാസ്, നില്‍സ് മെല്‍സര്‍, ആഗ്നേസ് കല്ലാമാഡ് തുടങ്ങിയവരാണ് പത്രക്കുറിപ്പില്‍ ഒപ്പുവച്ചത്. ചക്രക്കസേരയില്‍ ജീവിക്കുന്ന സായ്ബാബയെ 2014 മെയ് മാസമാണ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ ഗഡ്ചിരോലി പോലിസ് കേസെടുക്കുകയായിരുന്നു. 2017 മാര്‍ച്ചില്‍ സായിബാബയെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവിലാണ്.

Next Story

RELATED STORIES

Share it