യാത്രാനിരോധനം: ദുബയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷയ്ക്ക് കേന്ദ്രം ഇടപെടണം- ഇ ടി മുഹമ്മദ് ബഷീര്‍ എംപി

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം ഘട്ടത്തില്‍ പെട്ടെന്ന് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ഒട്ടേറെ ഇന്ത്യക്കാര്‍ വിശിഷ്യാ മലയാളികള്‍ ദുബയില്‍ കുടുങ്ങികിടക്കുകയാണെന്നും അവരുടെ രക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇന്ന് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇ ടി. ദുബയിലെത്തിയതിനുശേഷം 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞുപോവാന്‍ കഴിയാത്തവരും പുതിയ നിയന്ത്രണങ്ങള്‍ വന്നതിന്റെ ഫലമായി അവിടെ നിന്ന് വിടാന്‍ പറ്റാത്തവരുമായ ആളുകള്‍ വലിയ തോതിലുള്ള പ്രയാസങ്ങള്‍ അനുഭവിച്ചുവരികയാണ്. അവരെ രക്ഷപ്പെടുത്താനുള്ള സത്വരനടപടികള്‍ക്ക് ഇന്ത്യ പ്രാമുഖ്യം കൊടുക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
2021 ലെ സെന്‍സസില്‍ ഒബിസിക്ക് പ്രത്യേകമായ സര്‍വേ നടത്തണമെന്നും ഇ ടി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. 2011 ല്‍ കാസ്റ്റ് സെന്‍സസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാങ്കേതികപ്രശ്‌നങ്ങള്‍ പറഞ്ഞ് ശീതസംഭരണിയില്‍ വയ്ക്കുകയാണുണ്ടായത്. സാമൂഹികനീതി ഉറപ്പുവരുത്തുന്ന കാര്യത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇത്തരത്തിലുള്ള നടപടി വളരെ പ്രയോജനം ചെയ്യുമെന്ന് എംപി ചൂണ്ടിക്കാട്ടി. ജനങ്ങളെ തമ്മിലടിപ്പിക്കുകയും കൂടുതല്‍ കള്ളക്കേസുകള്‍ അവര്‍ക്കെതിരേ ചുമത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നേരത്തെ ഇന്ത്യയില്‍ നടന്ന അതിശക്തമായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആളുകളെ തേടിപ്പിടിച്ച് അവരുടെ പേരില്‍ ശിക്ഷ നടപടികളെടുക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍.
രാജ്യദ്രോഹക്കുറ്റം വരെ അവര്‍ക്ക് നേരെ ചുമത്തുന്നു. ഇല്ലാത്ത കള്ളക്കഥകള്‍ അവര്‍ക്ക് നേരെ പറഞ്ഞുണ്ടാക്കുന്നു. ആ വിധത്തില്‍ ഇന്ത്യ ഗവണ്‍മെന്റ് ഇനിയൊരു സമരത്തില്‍ ഏര്‍പ്പെടുന്നവരെ കൂടി ഭയപ്പെടുത്തുന്ന സമീപനമാണ് ഇന്ന് എടുത്തുകൊണ്ടിരിക്കുന്നത്. ഹാഥ്‌റസിലേക്ക് വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍പോയ സിദ്ദീഖ് കാപ്പന്‍ എന്ന മലയാളി മാധ്യമപ്രവര്‍ത്തകനെ കൃത്രിമമായി പടച്ചുണ്ടാക്കിയ കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. അദ്ദേഹത്തിന് നീതി ലഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നും എംപി ആവശ്യപ്പെട്ടു.
ഫെഡറലിസത്തെക്കുറിച്ച് രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ദീര്‍ഘമായി പറഞ്ഞിട്ടുണ്ട്. ഈ സര്‍ക്കാരിന് ഒരിക്കലും ഫെഡറലിസത്തിന്റെ സിദ്ധാന്തത്തില്‍ യോജിച്ച് നില്‍ക്കാന്‍ കഴിയില്ല. ഇവിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രീണിപ്പിക്കുകയും അല്ലാത്ത സംസ്ഥാനങ്ങളെ ക്രൂരമായി ദ്രോഹിക്കുകയും ചെയുന്ന സമീപനമാണുള്ളത്. ഇത് ഫെഡറലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കെതിരാണെന്നും ഇ ടി പറഞ്ഞു.
RELATED STORIES
വെളളക്കെട്ട് ഭീഷണിയില് ജനം: മാളയില് വെള്ളത്തിന് ഒഴുകാന് വഴിയില്ല
21 May 2022 2:33 PM GMTആദിത്യന് മഴക്കണക്ക് കിറുകൃത്യം
21 May 2022 2:20 PM GMTലഹരി ഉപയോഗിച്ച് മോഷ്ടിക്കാന് കയറിയയാള് കടയില് കുടുങ്ങി
21 May 2022 1:46 PM GMTസാങ്കേതിക വിദ്യയുടെ സഹായത്തോടെ ജീവിതം മെച്ചപ്പെടുത്താന് മാള...
21 May 2022 1:35 PM GMTമഴയില് തകര്ന്ന ഗണേശന്റെ വീട് എംഎല്എ സന്ദര്ശിച്ച
21 May 2022 11:54 AM GMTകുഴുര് കുടുംബാരോഗ്യകേന്ദ്രത്തിന് എന്നും അവഗണന മാത്രം
21 May 2022 11:18 AM GMT