India

ശാഹീന്‍ബാഗ്: സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസമിതി ഇന്നും ചര്‍ച്ച നടത്തും

രണ്ടുദിവസം തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചയ്ക്കുശേഷവും സമരവേദി മാറ്റില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ മധ്യസ്ഥസമിതിയുടെ അനുനയശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ര

ശാഹീന്‍ബാഗ്: സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസമിതി ഇന്നും ചര്‍ച്ച നടത്തും
X

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയ്‌ക്കെതിരേ സമരം തുടരുന്ന ഡല്‍ഹി ശാഹീന്‍ബാഗിലെ പ്രതിഷേധക്കാരുമായി സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസമിതി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. രണ്ടുദിവസം തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചയ്ക്കുശേഷവും സമരവേദി മാറ്റില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ മധ്യസ്ഥസമിതിയുടെ അനുനയശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. രണ്ടാംവട്ട ചര്‍ച്ചയിലും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതേസമയം, പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും എന്‍പിആറും നടപ്പാക്കില്ലെന്ന് തീരുമാനിച്ചാല്‍ ആ നിമിഷംതന്നെ സമരം അവസാനിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിക്കുകയും ചെയ്തു. ഇത്രയും ദിവസം റോഡുപരോധിച്ച് സമരം നടത്തിയിട്ടും തിരിഞ്ഞുനോക്കാത്ത കേന്ദ്രസര്‍ക്കാര്‍ സമരം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ ചര്‍ച്ചയ്ക്കു തയ്യാറാവുമെന്ന് കരുതുന്നില്ലെന്നായിരുന്നു പ്രക്ഷോഭകരുടെ വാദം. ഇതോടെ, ബുധനാഴ്ചയും വ്യാഴാഴ്ചയുമായി സുപ്രിംകോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവരുടെ നേൃത്വത്തില്‍ നടത്തിയ ചര്‍ച്ച കാര്യമായ പുരോഗതിയില്ലാതെ അവസാനിപ്പിക്കേണ്ടിവന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുസ്‌ലിംകളെ പൗരന്‍മാരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രക്ഷോഭകര്‍ ചോദിച്ചു. അതേസമയം, സമാന്തരറോഡുകള്‍ തുറന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന സമരക്കാരുടെ നിര്‍ദേശം സമിതി പരിഗണിച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്.

Next Story

RELATED STORIES

Share it