India

രാജ്യത്ത് പരിസ്ഥിതി മന്ത്രാലയത്തിന് 19 മേഖലാ ഓഫിസുകള്‍; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല

ബെംഗളൂരു ഓഫിസ് തന്നെയായിരിക്കും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. കേരളം, കര്‍ണാടക, ഗോവ, ലക്ഷദ്വീപ് മേഖലകളാണ് ബെംഗളൂരു ഓഫിസിന്റെ കീഴില്‍ വരിക.

രാജ്യത്ത് പരിസ്ഥിതി മന്ത്രാലയത്തിന് 19 മേഖലാ ഓഫിസുകള്‍; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല
X

ന്യൂഡല്‍ഹി: രാജ്യത്ത് പരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖലാ ഓഫിസുകളുടെ പട്ടികയില്‍ കേരളമില്ല. കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പടെ 19 സംസ്ഥാനങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായ കേരളത്തെ കേന്ദ്രം ഒഴിവാക്കി.

ബെംഗളൂരു ഓഫിസ് തന്നെയായിരിക്കും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. കേരളം, കര്‍ണാടക, ഗോവ, ലക്ഷദ്വീപ് മേഖലകളാണ് ബെംഗളൂരു ഓഫിസിന്റെ കീഴില്‍ വരിക.

ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള കേരളത്തില്‍ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖലാ ഓഫിസ് വേണമെന്ന ആവശ്യം ഉണ്ടായിരുന്നെങ്കിലും കേന്ദ്ര അംഗീകരിച്ചില്ല. പരിസ്ഥിതി മന്ത്രാലയത്തിന് 19 മേഖലാ ഓഫിസുകളാണ് രാജ്യത്താകെയുള്ളത്. തമിഴ്‌നാടിനും പുതുച്ചേരിക്കും ആന്റമാന്‍ ദ്വീപുകള്‍ക്കുമായി ചെന്നൈയിലാണ് വനംപരിസ്ഥിതി മന്ത്രലായത്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുക.

Next Story

RELATED STORIES

Share it