Sub Lead

ഇസ്രായേല്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല

ഇസ്രായേല്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല
X

വടക്കന്‍ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഇസ്രായേലിന്റെ വടക്കന്‍ നഗരമായ സഫേദിന് സമീപമുള്ള ഒരു ഇസ്രായേലി സൈനിക താവളത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞു.

അതേസമയം, ഇറാനെതിരേ ഇസ്രായേല്‍-യുഎസ് സംയുക്ത സേന ആക്രമണം തുടങ്ങിയതിന് പിന്നാലെ ലെബനാനിലും ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കി. ഇറാനെ പിന്തുണച്ചുകൊണ്ട് ഹിസുബുല്ല ഇസ്രായേലിനെതിരേ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ലെബനാന് നേരെയുള്ള ആക്രമണം ശക്തമാക്കിയത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ലെബനന്‍ പ്രദേശത്തേക്ക് കൂടുതല്‍ മുന്നേറിയതായി ലെബനന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെ തെക്കന്‍ ലെബനനിലെ ഖിയാം പട്ടണത്തിലേക്ക് ഇസ്രായേല്‍ സൈന്യം പ്രവേശിച്ചതായി സ്റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തു. പട്ടണം തുടര്‍ച്ചയായ ഷെല്ലാക്രമണത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it