Sub Lead

ഇസ്രായേല്‍ മുന്നറിയിപ്പ്: ലെബനാനുമായുള്ള അതിര്‍ത്തി അടച്ച് സിറിയ

ഇസ്രായേല്‍ മുന്നറിയിപ്പ്: ലെബനാനുമായുള്ള അതിര്‍ത്തി അടച്ച് സിറിയ
X

ഇസ്രായേല്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് സിറിയ ലെബനാനുമായുള്ള അതിര്‍ത്തി ക്രോസിംഗ് അടച്ചു. ഇസ്രായേല്‍ സൈന്യം അതിര്‍ത്തി ക്രോസിംഗിനെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേലില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണിത്. ലെബനാനുമായുള്ള അതിര്‍ത്തി ക്രോസിംഗ് അടച്ചതായി സിറിയന്‍ കര-കടല്‍-തുറമുഖ അതോറിറ്റി അറിയിച്ചു.

സിറിയക്കാര്‍ ലെബനനില്‍ നിന്ന് പലായനം ചെയ്യുന്നിടത്തോളം കാലം പ്രവേശനം അനുവദിക്കുമെന്ന് ജെഡിഡെറ്റ് യാബൂസ് അതിര്‍ത്തി ക്രോസിംഗിലെ മാധ്യമ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, വടക്കന്‍ ഇസ്രായേലില്‍ അപായ സൈറണുകള്‍ മുഴങ്ങുന്നതായി റിപോര്‍ട്ട്. ലെബനന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കന്‍ ഇസ്രായേലിന്റെ പല പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് നടപടി.


Next Story

RELATED STORIES

Share it