Latest News

ടി20 ലോകകപ്പ് 500 മില്യണ്‍ ആരാധകരിലേക്ക്; ചരിത്ര റെക്കോര്‍ഡെന്ന് ഐസിസി

ടി20 ലോകകപ്പ് 500 മില്യണ്‍ ആരാധകരിലേക്ക്; ചരിത്ര റെക്കോര്‍ഡെന്ന് ഐസിസി
X

ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പ് ലോകത്താകമാനം ഇതുവരെ 500 മില്യണ്‍ ആരാധകര്‍ കണ്ടതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അറിയിച്ചു. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും നിലവിലെ എല്ലാ റെക്കോര്‍ഡുകളും ഈ പതിപ്പ് മറികടന്നതായി ഐസിസി ചെയര്‍മാന്‍ ജയ് ഷാ വ്യക്തമാക്കി.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ വന്‍ മുന്നേറ്റമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. ജിയോ ഹോട്ട് സ്റ്റാര്‍ വഴി മാത്രം 60.5 മില്യണ്‍ ആളുകളാണ് മല്‍സരങ്ങള്‍ തല്‍സമയം കണ്ടത്. സെമി ഫൈനലും ഫൈനലും ബാക്കി നില്‍ക്കെ ഈ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനിടെ ജിയോ ഹോട്ട്സ്റ്റാറില്‍ ഏറ്റവുമധികം ആളുകള്‍ ലൈവായി കണ്ട ലോകകപ്പ് മല്‍സരമെന്ന റെക്കോര്‍ഡും ഈ പതിപ്പ് സ്വന്തമാക്കിയിരുന്നു.

അതേസമയം, ലോകകപ്പിലെ ആദ്യ സെമിയില്‍ ദക്ഷിണ അമേരിക്കയും ന്യൂ സിലാൻഡും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ ഈടൻ ഗ്വാർഡ്‌സ് സ്‌റ്റേഡിയത്തിലാണ് മൽസരം. രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്.

Next Story

RELATED STORIES

Share it