Sub Lead

ഇറാന് ശക്തമായ മിസൈല്‍ ശേഷിയുണ്ടെന്ന് ഇസ്രായേല്‍

ഇറാന് ശക്തമായ മിസൈല്‍ ശേഷിയുണ്ടെന്ന് ഇസ്രായേല്‍
X

ഇറാന് ഇപ്പോഴും ഗണ്യമായ മിസൈല്‍ ശേഷിയുണ്ടെന്ന് ഇസ്രായേല്‍ സൈന്യം. ഡസന്‍ കണക്കിന് ലോഞ്ചറുകള്‍ നശിപ്പിച്ചതിനുശേഷവും ഇറാന് ഇപ്പോഴും മിസൈലുകള്‍ പ്രയോഗിക്കാന്‍ 'ഗണ്യമായ ശേഷി' ഉണ്ടെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു.

'ഇസ്രായേല്‍ സേനക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്ന ഡസന്‍ കണക്കിന് മിസൈല്‍ ലോഞ്ചറുകള്‍ ഞങ്ങള്‍ നശിപ്പിച്ചു, 'ഇസ്രായേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

'ഞങ്ങള്‍ മിസൈല്‍ ലോഞ്ചറുകളില്‍ ആക്രമണം തുടരുകയാണ്. പക്ഷേ ഇറാന് ഇപ്പോഴും കാര്യമായ ശേഷിയുണ്ട്. ഞങ്ങളുടെ പ്രതിരോധം അഭേദ്യമല്ലെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു'. എഫി ഡെഫ്രിന്‍ പറഞ്ഞു. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ പരാജയപ്പെടുന്നു എന്ന് സമ്മതിക്കുന്നതായിരുന്നു ഇസ്രായേല്‍ സൈനിക വക്താവിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it