Latest News

കാര്‍ ലോറിയിലിടിച്ച് അപകടം; അഞ്ചു മരണം

കാര്‍ ലോറിയിലിടിച്ച് അപകടം; അഞ്ചു മരണം
X

ചിറ്റൂര്‍: ബെംഗളൂരുവില്‍ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്ന കാര്‍ അപകടത്തില്‍പെട്ട് അഞ്ച് മരണം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപമാണ് അപകടം. മരിച്ച അഞ്ച് പേരും കര്‍ണാടക സ്വദേശികളാണ്. മോഹന്‍ദാസ് (71), നാഗരാജ് (61), കുസുമ (61), ജയന്തി (59), പൂജ (33) എന്നിവരാണ് മരിച്ചത്.

ജിത്തൂര്‍ ജില്ലയിലെ പലമനേരുവിന് സമീപമാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുപ്പതി ക്ഷേത്രത്തിലേക്ക് പോകുന്ന കാര്‍ ലോറിക്കു പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Next Story

RELATED STORIES

Share it