Latest News

ഏത് വെല്ലുവിളിയെയും ധൈര്യപൂര്‍വ്വം നേരിടും: ഇറാന്‍

ഏത് വെല്ലുവിളിയെയും ധൈര്യപൂര്‍വ്വം നേരിടും: ഇറാന്‍
X

തെഹ്‌റാന്‍: തങ്ങളുടെ സുരക്ഷയ്ക്കെതിരായ ഏത് വെല്ലുവിളിയെയും ധൈര്യപൂര്‍വ്വം നേരിടുമെന്ന് ഇറാന്‍. തെഹ്റാന്‍ സ്വയം പ്രതിരോധിക്കാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നും ഏത് ആക്രമണത്തെയും തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.

തെഹ്റാനില്‍ ബോംബിടുന്നത് ഇറാന്റെ സൈനിക ശേഷിയെ ബാധിക്കില്ലെന്ന് അരാഗ്ചി വ്യക്തമാക്കി. ഇറാന്‍ ഒരിക്കലും ഒരു യുദ്ധം ആരംഭിച്ചിട്ടില്ല അല്ലെങ്കില്‍ ഒരു അയല്‍ രാജ്യത്തെയും ആക്രമിച്ചിട്ടില്ല, എന്നാല്‍ ഐക്യരാഷ്ട്രസഭ ചാര്‍ട്ടര്‍ പ്രകാരം സ്വയം പ്രതിരോധം അതിന്റെ നിയമപരമായ അവകാശമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, ഇറാന്റെ തിരിച്ചടിയുടെ നാലാം ദിവസമായപ്പോഴേക്കും 680-ലധികം ശത്രു സൈനികര്‍ കൊല്ലപ്പെട്ടതായി ഐആര്‍ജിസി അറിയിച്ചു. തെഹ്റാനിലെ നിരവധി ഇറാനിയന്‍ സര്‍ക്കാര്‍ കമാന്‍ഡ് സെന്ററുകളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമസേന പുതിയ വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

Next Story

RELATED STORIES

Share it