അവസാന നിമിഷം മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് കെജ്‌രിവാള്‍

മെയ് 12ന് ഏഴ് മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പില്‍ എത്ര സീറ്റ് കിട്ടുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവസാന നിമിഷം മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലസ്ഥാനത്ത് അവസാന ഘട്ടത്തില്‍ മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിനെ തുണച്ചുവെന്ന് മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. മെയ് 12ന് ഏഴ് മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പില്‍ എത്ര സീറ്റ് കിട്ടുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് സംഭവിക്കുമെന്ന് നോക്കാം. പോളിങിന് 48 മണിക്കൂര്‍ മുമ്പ് വരെ ഏഴ് സീറ്റും എഎപിക്ക് കിട്ടുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍, അവസാന നിമിഷം മുസ്‌ലിം വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിലേക്കു മാറി. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണ്- കെജ്‌രിവാള്‍ പറഞ്ഞു.

പഞ്ചാബിലെ രാജ്പുരയില്‍ പ്രചരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

RELATED STORIES

Share it
Top