നരേന്ദ്ര മോദി ദലിത് വിരുദ്ധന്‍; അതിനുള്ള ശിക്ഷ നല്‍കണം- ചന്ദ്രശേഖര്‍ ആസാദ്
ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഭീം ആര്‍മി സംഘടിപ്പിച്ച ഹൂങ്കാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: പ്രധാാനമന്ത്രി നരേന്ദ്രമോദി ദലിത് വിരുദ്ധനാണെന്നും അതിനയാള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഭീം ആര്‍മി സംഘടിപ്പിച്ച ഹൂങ്കാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ വാരണാസിയില്‍ മോദിക്കെതിരേ മല്‍സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തില്‍ പൊതുജനമാണ് എല്ലാമെന്ന് മോദി തിരിച്ചറിയണമെന്ന് ആസാദ് പറഞ്ഞു. താന്‍ ബനാറസിലേക്ക് (വാരണാസി) പോവുകയാണ്. മോദിയെ പരാജയപ്പെടുത്താന്‍ എനിക്ക് നിങ്ങളുടെ സഹായം വേണം. ദലിത് വിരുദ്ധനായ മോദി ശിക്ഷിക്കപ്പെടേണ്ടതുണ്ട്.
ബനാറസില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് താന്‍ പ്രഖ്യാപിച്ചപ്പോഴാണ് മോദി നമ്മുടെ സഹോദരങ്ങളുടെ കാല് കഴുകുന്നത് കണ്ടത്. പുല്‍വാമയില്‍ ജീവന് നഷ്്ടപ്പെട്ട ധീര ജവാന്മാരുടെ രക്തംകൊണ്ട് ഒരു താമരപോലും വിരിയിപ്പിക്കാന്‍ നമ്മള് ബിജെപിയെ അനുവദിക്കില്ല. വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ രോഹിത് വെമുലയുടെ ജീവത്യാഗം എല്ലാവരും ഓര്‍ക്കണമെന്നും ആസാദ് പറഞ്ഞു.
സ്വന്തം സ്്ഥാനാര്ഥികളെ നിര്‍ത്തിയും മറ്റുള്ള മണ്ഡലങ്ങളില്‍ എസ്്പി-ബിഎസ്പി സഖ്യത്തെ പിന്തുണച്ചും തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഭീം ആര്‍മി ലക്ഷ്യമിടുന്നത്.
RELATED STORIES
യുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTകര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം; കോളജില്‍ ഹിജാബ് ധരിച്ചെത്തിയ...
28 May 2022 1:33 PM GMTജനമഹാസമ്മേളന മുദ്രാവാക്യം: സമാനതകളില്ലാത്ത വേട്ട; ഇതുവരെ 24 പേര്...
28 May 2022 1:21 PM GMTവര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍...
28 May 2022 12:43 PM GMTഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചു; ഇന്‍ഡിഗോയ്ക്ക്...
28 May 2022 12:22 PM GMTപി സി ജോർജിനോളം മതവർഗീയത ആർക്കുണ്ട്, പാർവതിയുടെ പേര് അൽഫോൻസയാക്കി:...
28 May 2022 11:58 AM GMT