നോട്ടു നിരോധനത്തിനുശേഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെന്ന വാദത്തിനു ചിദംബരത്തിന്റെ പരിഹാസം
നോട്ട് നിരോധിച്ച വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കാം എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തിയെന്ന റിപോര്‍ട്ടു തള്ളിയ നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറിന്റെ പ്രസ്താവനക്കെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നോട്ട് നിരോധിച്ച വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കാം എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. മോദി സര്‍കാര്‍ നോട്ട് നിരോധിച്ച വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നമുക്ക് ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ് രൂപയുടെ നോട്ടാകട്ടെ നിരോധിക്കുന്നത്- ചിദംബരം ട്വീറ്ററിലൂടെ പരിഹസിച്ചു. നോട്ടു നിരോധനത്തിനുശേഷം 20171-18ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തി എന്നും 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇതെന്നും മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ റിപോര്‍ട്ടിനു സ്ഥിരീകരണമില്ലെന്നായിരുന്നു നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറിന്റെ പ്രസ്താവന. ഇതിനെയാണ് ചിദംബരം പരിഹസിക്കുന്നത്. 45 വര്‍ഷത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന രാജ്യം സാമ്പത്തികമായി ഏഴ് ശതമാനം വളര്‍ച്ചാ നരക്ക് രേഖപ്പെടുത്തിയത് എങ്ങനെയാണെന്നും ചിദംബരം ചോദിച്ചു
RELATED STORIES
അതിജീവിതയെ അപമാനിച്ചു; എല്ഡിഎഫ് നേതാക്കള്ക്കെതിരേ വനിത കമ്മീഷനില്...
25 May 2022 10:12 AM GMTമതവിദ്വേഷ പ്രസംഗം: പി സി ജോര്ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി
25 May 2022 10:00 AM GMTനവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര് ...
25 May 2022 9:15 AM GMTസാമ്പത്തിക പ്രതിസന്ധി;ധനകാര്യ വകുപ്പിന്റെ ചുമതല എറ്റെടുത്ത്...
25 May 2022 7:28 AM GMTനടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന് ശ്രമിക്കുന്നുവെന്ന നടിയുടെ...
25 May 2022 6:59 AM GMTജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്ച്ച്;ബിജെപി ...
25 May 2022 6:10 AM GMT