India

ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നിന്നു സോണിയ പിന്മാറി; രാഹുല്‍ പങ്കെടുക്കും

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിശ്ചയിച്ചിരുന്ന റാലിയില്‍നിന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിന്മാറി. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ ഇന്നാണ് സോണിയ ഗാന്ധിയുടെ റാലി നിശ്ചയിച്ചിരുന്നത്.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നിന്നു സോണിയ പിന്മാറി; രാഹുല്‍ പങ്കെടുക്കും
X

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിശ്ചയിച്ചിരുന്ന റാലിയില്‍നിന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിന്മാറി. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ ഇന്നാണ് സോണിയ ഗാന്ധിയുടെ റാലി നിശ്ചയിച്ചിരുന്നത്. റാലിയില്‍നിന്നു സോണിയ പിന്മാറിയതിന്റെ കാരണം എഐസിസി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, സോണിയ ഗാന്ധിക്കു പകരം രാഹുല്‍ ഗാന്ധി റാലിയെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു മഹേന്ദ്രഗഡില്‍ നിന്നാണ് റാലി ആരംഭിക്കുന്നത്. റാവു ദാന്‍ സിംഗാണ് മഹേന്ദ്രഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സോണിയ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷയായശേഷം നിശ്ചയിച്ച ആദ്യ തെരഞ്ഞെടുപ്പ് റാലിയായിരുന്നു മഹേന്ദ്രഗഡിലേത്. ഒക്ടോബര്‍ 21നാണ് ഹരിയാനയില്‍ വോട്ടെടുപ്പ്. ഫലപ്രഖ്യാപനം ഒക്ടോബര്‍ 24നാണ്.

Next Story

RELATED STORIES

Share it