India

വിവാദം കനത്തു; ഗോഡ്‌സെ വാദികളെ തള്ളി നരേന്ദ്രമോദി

ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ അനുകൂലിച്ച് ബിജെപി നേതാക്കള്‍ എത്തിയത് വിവാദമായതോടെ ഗോഡ്‌സെ വാദികളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച പ്രജ്ഞാ സിങ് ഠാക്കൂറിന് മാപ്പില്ലെന്ന് മോദി പറഞ്ഞു.

വിവാദം കനത്തു; ഗോഡ്‌സെ വാദികളെ തള്ളി നരേന്ദ്രമോദി
X

ന്യൂഡല്‍ഹി: ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ അനുകൂലിച്ച് ബിജെപി നേതാക്കള്‍ എത്തിയത് വിവാദമായതോടെ ഗോഡ്‌സെ വാദികളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച പ്രജ്ഞാ സിങ് ഠാക്കൂറിന് മാപ്പില്ലെന്ന് മോദി പറഞ്ഞു. ന്യൂസ് 24 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി പ്രജ്ഞാ സിങിനെ തള്ളി രംഗത്തെത്തിയത്.

പ്രജ്ഞാസിങ് നടത്തിയത് തെറ്റായതും മോശവുമായ പരാമര്‍ശമാണ്. പരാമര്‍ശത്തില്‍ അവര്‍ മാപ്പ് പറഞ്ഞിട്ടുണ്ടാകാം. എന്നാലും പൂര്‍ണമായും പ്രജ്ഞയോട് ക്ഷമിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മോദി പറഞ്ഞു.

മധ്യപ്രദേശിലെ ബിജെപി വക്താവ് അനില്‍ സൗമിത്രയെ ഗാന്ധി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന വിവാദ പരാമര്‍ശമാണ് സൗമിത്ര ഫോസ്ബുക്കിലൂടെ നടത്തിയത്. സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശം അച്ചടക്ക ലംഘനമാണെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതായും ബിജെപി അറിയിച്ചു.

പ്രജ്ഞ സിങ് ഠാക്കൂര്‍, അനന്ത്കുമാര്‍ ഹെഡ്‌ഗെ, നളിന്‍ കുമാര്‍ തുടങ്ങിയവര്‍ ഗോഡ്‌സെയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. മൂന്നു നേതാക്കളില്‍ നിന്നും ബിജെപി അച്ചടക്ക സമിതി വിശദീകരണം നേടുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി.

രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയാണെന്നും നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ചയാകുന്നത്.

Next Story

RELATED STORIES

Share it