സുരക്ഷയില്ലാതെ വോട്ടിങ് യന്ത്രങ്ങള്‍; ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍
യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
ന്യൂഡല്‍ഹി: യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷയില്ലാതെ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരുദിവസം മാത്രം ശേഷിക്കെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളില്‍ ഇവിഎമ്മുകള്‍ കയറ്റിക്കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എല്ലാ ഇടങ്ങളിലെയും ഇവിഎമ്മുകള്‍ കൃത്യമായ ചട്ടപ്രകാരം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നിസാരമാണെന്നും വോട്ടെണ്ണലിനു മുമ്പ് വോട്ടിങ് മെഷീനുകള്‍ സുരക്ഷിതമാക്കാനാവശ്യമായ പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആരോപണമുയര്‍ന്ന എല്ലാ ഇടങ്ങളിലും പോളിങ് സാമഗ്രികളും യന്ത്രങ്ങളും വിവി പാറ്റുകളും കൃത്യമായി എല്ലാ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ മുന്നില്‍വച്ചാണ് സീല്‍ ചെയ്തത്. ഇത് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. സിസി ടിവി കാമറകളുമുണ്ട്. കേന്ദ്രസേനയുടെ സംരക്ഷണവുമുണ്ട്. സ്‌ട്രോങ് റൂം നിരീക്ഷിക്കാന്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്ക് അവസരവുമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
RELATED STORIES
പതാക ഉയര്ത്തി; പോപുലര് ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTകുരങ്ങു പനി കൂടുതല് രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ ...
21 May 2022 5:37 AM GMTഇന്ധന ക്ഷാമം;ശ്രീലങ്കയില് സ്കൂളുകള് അടച്ചു
21 May 2022 4:26 AM GMTകെഎസ്ആര്ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്ത്തിയാക്കും
21 May 2022 3:20 AM GMTദുരൂഹ സാഹചര്യത്തില് പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്
21 May 2022 2:38 AM GMT