India

സോഷ്യല്‍ മീഡിയയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍; അന്വേഷിക്കണമെന്ന് ഡല്‍ഹി പോലിസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് ഏപ്രില്‍ 7ന് ആരംഭിച്ച് മെയ് 17ന് അവസാനിക്കുന്ന രീതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന വാര്‍ത്ത പ്രചരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍; അന്വേഷിക്കണമെന്ന് ഡല്‍ഹി പോലിസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി പോലിസിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫിസര്‍, വ്യഴാഴ്ച്ചയാണ് വ്യാജവാര്‍ത്ത സംബന്ധിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കിയത്.

വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് ഏപ്രില്‍ 7ന് ആരംഭിച്ച് മെയ് 17ന് അവസാനിക്കുന്ന രീതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന വാര്‍ത്ത പ്രചരിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു

Next Story

RELATED STORIES

Share it