Latest News

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; അഞ്ചു പ്രദേശങ്ങളില്‍ ദ്രുതകര്‍മസേന പക്ഷികളെ കൊന്നൊടുക്കും

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; അഞ്ചു പ്രദേശങ്ങളില്‍ ദ്രുതകര്‍മസേന  പക്ഷികളെ കൊന്നൊടുക്കും
X

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലെ നല്ലളം ഭാഗത്തുമാണ് രോഗബാധ കണ്ടെത്തിയത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ അതിതീവ്ര വ്യാപന ശേഷിയുള്ള എച്ച്5എന്‍1 വൈറസ് വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ പ്രദേശങ്ങളില്‍ ദ്രുതകര്‍മസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it