യുപി: ബിജെപി എംപി ശ്യാമ ചരണ്‍ ഗുപ്ത എസ്പിയില്‍

യുപി: ബിജെപി എംപി ശ്യാമ ചരണ്‍ ഗുപ്ത എസ്പിയില്‍

ലഖ്‌നോ: പ്രയാഗ്‌രാജില്‍ നിന്നുള്ള ബിജെപി എംപി ശ്യാമ ചരണ്‍ ഗുപ്ത സമാജ് വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ബനിയ സമുദായത്തില്‍ വളരെ സ്വാധീനമുള്ള ഗുപത നേരത്തെ എസ്പിയില്‍ നിന്നു രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബന്ദ മണ്ഡലത്തില്‍ നിന്നും എസ്പി പ്രതിനിധിയായി ഗുപ്ത മല്‍സരിക്കുമെന്നാണു കരുതുന്നത്. 2004ല്‍ ബന്ദ മണ്ഡലത്തില്‍ നിന്നും എസ്പി പ്രതിനിധിയായി മല്‍സരിച്ചു ജയിച്ചയാളാണ് ഗുപ്ത. എസ്പി, ബിഎസ്പി, രാഷ്ട്രീയ ലോക്ദള്‍ എന്നിവരടങ്ങിയ ബിജെപി വിരുദ്ധ മുന്നണിക്കു കൂടുതല്‍ ശക്തി പകരുന്നതാണ് ഗുപതയുടെ തിരിച്ചുവരവെന്നു എസ്പി നേതാക്കള്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top