പഞ്ചാബ്: എഎപി എംഎല്‍എ കോണ്‍ഗ്രസില്‍

ഛണ്ഡീഗഡ്: പഞ്ചാബില്‍ രൂപ്നഗര്‍ മണ്ഡലത്തിലെ എഎപി എംഎല്‍എ അമര്‍ജിത്ത് സന്ദോയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ചേരുന്ന രണ്ടാമത്തെ എഎപി എംഎല്‍എയാണ് അമര്‍ജിത്ത് സന്ദോയ. മന്‍സയിലെ എഎപി എംഎല്‍എയായ നാസര്‍ സിങ് മന്‍ഷാഹി നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി അമരീന്ദര്‍സിങിന്റെ സാന്നിധ്യത്തിലാണ് അമര്‍ജിത്ത് സന്ദോയ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. അരവിന്ദ് കെജരിവാളിന്റെ ഏകാധിപത്യ നടപടി എംഎല്‍എമാരെ കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിക്കുകയാണെന്നും അമര്‍ജിത്ത് പാര്‍ട്ടിയിലെത്തിയത് കോണ്‍ഗ്രസിന് ശക്തിപകരുമെന്നും അമരീന്ദര്‍സിങ് പറഞ്ഞു. കോണ്‍ഗ്രസിന്റെ വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടമായാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്നു അമര്‍ജിത് പറഞ്ഞു. പഞ്ചാബിനോടു എഎപി നേതൃത്ത്വം ധിക്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അമര്‍ജിത് സിങ് കുറ്റപ്പെടുത്തി.
RELATED STORIES
പ്രതിഷേധം ഫലം കണ്ടു; പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ...
21 May 2022 9:12 AM GMTസ്ലിപ് ഓണ്‍ ഷൂസിനും ലോഫേര്സിനുമൊക്കെ തല്ക്കാലം വിട;മഴക്കാലത്ത്...
21 May 2022 7:27 AM GMTപതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്ന്...
21 May 2022 6:54 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്‍ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMT