സഹോദരിയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത 18കാരനെ കുത്തിക്കൊന്നു
അന്‍സാരിയെ കുത്തിയ രാഹുല്‍ അടക്കം നാല് പേര്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. റിയാസ് അന്‍സാരിക്ക് കഴുത്തിനാണ് കുത്തേറ്റത്. കുത്തേറ്റയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ന്യൂഡല്‍ഹി: സഹോദരിയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത 18കാരനെ കുത്തിക്കൊന്നു. തിങ്കളാഴ്ച പടിഞ്ഞാറന്‍ ദില്ലിയിലെ വികാസ്പുരിയിലാണ് സംഭവം. കേശോപൂര്‍ ഗ്രാമവാസിയായ മുഹമ്മദ് റിയാസ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ശിവ്കുമാര്‍(22), രേഖ(27), സര്‍വേഷ്(50) എന്നിവരാണ് അറസ്റ്റിലായത്. അന്‍സാരിയെ കുത്തിയ രാഹുല്‍ അടക്കം നാല് പേര്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. റിയാസ് അന്‍സാരിക്ക് കഴുത്തിനാണ് കുത്തേറ്റത്. കുത്തേറ്റയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തേജസ് ന്യൂസ് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൊല്ലപ്പെട്ട അന്‍സാരിയുടെയും കൊലപ്പെടുത്തിയ പ്രതികളുടെയും കുടുംബങ്ങള്‍ ഒരേ കെട്ടിടത്തിലാണ് കഴിയുന്നത്. റിയാസ് അന്‍സാരിയുടെ സഹോദരിക്ക് നേരെ അശ്ലീലം പറഞ്ഞതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.
ഇരു കുടുംബങ്ങളും തമ്മില്‍ ഉടലെടുത്ത വഴക്ക് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ റിയാസ് അന്‍സാരി ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ രാഹുല്‍ എന്നയാളാണ് അന്‍സാരിയെ കുത്തിയത്.
RELATED STORIES
സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച അഞ്ച്...
8 Nov 2021 1:42 AM GMTസംസ്ഥാനത്ത് ഇന്ന് 7,482 കൊവിഡ് ബാധിതര്‍; 6,448 പേര്‍ക്ക്...
22 Oct 2020 12:52 PM GMTകനത്ത മഴ; കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, ട്രെയിന്‍...
29 July 2020 10:09 AM GMTനെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന് 40 കോടി അനുവദിച്ചു:...
1 Jun 2020 5:35 PM GMTസിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി എം വേലായുധന് അന്തരിച്ചു
13 Nov 2019 5:02 PM GMTരാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം വിപരീത ഫലമുണ്ടാക്കിയെന്ന് സമസ്ത...
24 May 2019 8:32 PM GMT