Latest News

സംസ്ഥാനത്തെ പാചക വാതക പ്രതിസന്ധി; കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്തെ പാചക വാതക പ്രതിസന്ധി; കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ പാചക വാതക പ്രതിസന്ധിയില്‍ കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വാണിജ്യ എല്‍ പി ജി റീഫില്ലിംഗില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ സാധ്യമായ എല്ലാ ഇളവുകളും അനുവദിക്കണമെന്ന് മന്ത്രി ജി ആര്‍ അനില്‍ കത്തില്‍ പറഞ്ഞു.

വാണിജ്യ എല്‍ പി ജി റീഫില്ലിംഗ് പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നത് സംസ്ഥാനത്ത് വ്യാപകമായ ഭക്ഷ്യ പ്രതിസന്ധിക്കും സാമൂഹിക ദുരിതത്തിനും കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

ഹോട്ടലുകള്‍ക്ക് പുറമെ ആശുപത്രികള്‍, ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ ഓഫീസ് കാന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും പാചക വാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം അനുകൂലമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it