Latest News

നാളെ 11 മണിക്ക് സിപിഎം നേതാവ് ജി സുധാകരന്‍ മാധ്യമങ്ങളെ കാണും

നാളെ 11 മണിക്ക് സിപിഎം നേതാവ് ജി സുധാകരന്‍ മാധ്യമങ്ങളെ കാണും
X

തിരുവനന്തപുരം: നാളെ 11 മണിക്ക് വാര്‍ത്ത സമ്മേളനം നടത്തുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. പുന്നപ്രയിലെ വീട്ടില്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം ജി സുധാകരനുമായി ചര്‍ച്ച നടത്തിയതോടെ, ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎം അവസാനിപ്പിച്ചിരുന്നു.

പാര്‍ട്ടി അംഗത്വം പുതുക്കന്നില്ല എന്ന് ജി സുധാകരന്‍ പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയായി. ആറര പതിറ്റാട്ടിന്റെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചാണ് ജി സുധാകരന്‍ നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുന്നത്. പാര്‍ട്ടി ജില്ലാ നേതൃത്വം തന്നോട് കാണിക്കുന്ന അവഗണനയില്‍ സുധാകരന്‍ നേരത്തെ തന്നെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എഴുപത് കഴിയുമ്പോള്‍ കഴുത്തറുത്ത് ഇറച്ചി കച്ചവടത്തിനുള്ളവരല്ല തങ്ങളാരുമെന്ന് സുധാകരന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി എംഎ ബേബി, കേന്ദ്ര കമ്മറ്റിയംഗം സിഎസ് സുജാത, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ തുടങ്ങി നിരവധി നേതാക്കള്‍ ജി സുധാകരനെ അനുനയത്തിന് സമീപിച്ചു. എന്നാല്‍, നിലപാടില്‍ നിന്ന് ഒരിഞ്ച് പിറകോട്ടില്ല ജി സുധാകരന്‍ വ്യക്തമാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it