Districts

ബിജെപി കൗണ്‍സിലറുടെ ആക്രമണം: എസ്ഡിപിഐ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

ബിജെപി കൗണ്‍സിലറുടെ ആക്രമണം: എസ്ഡിപിഐ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി
X

തിരുവനന്തപുരം: മണക്കാട് ടൗണിലെ വ്യാപാരികള്‍ക്കെതിരേ ആക്രമണം നടത്തിയ ബിജെപി കൗണ്‍സിലറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. പാളയം സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് പോലിസ് സ്‌റ്റേഷനിലേക്കാണ് മാര്‍ച്ച് നടത്തിയത്. എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഷെബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നിസാര്‍ സലീം, ജില്ലാ കമ്മിറ്റി അംഗം മഅ്ഷിദ്, ചാല സലീം, നേമം മണ്ഡലം സെക്രട്ടറി ഹക്കീം കരമന, പാളയം സിറ്റി സെക്രട്ടറി ഷനൗഫര്‍, നസീര്‍, സുധീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യപാരികള്‍ക്ക് നേരേ അക്രമവും പാകിസ്ഥാന്‍ പരാമര്‍ശവും നടത്തിയ മണക്കാട് കൗണ്‍സിലറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. രാവിലെ 11.15 ന് മണക്കാട് സ്‌കൂളിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഫോര്‍ട്ട് സ്‌റ്റേഷന് മുന്നില്‍ പോലിസ് തടഞ്ഞു.




Next Story

RELATED STORIES

Share it