Latest News

കേരള സ്‌റ്റോറി ആരും കാണുന്നില്ല എന്നത് നല്ല കാര്യം: രാഹുല്‍ ഗാന്ധി

കേരള സ്‌റ്റോറി ആരും കാണുന്നില്ല എന്നത് നല്ല കാര്യം: രാഹുല്‍ ഗാന്ധി
X

ഇടുക്കി: കേരള സ്‌റ്റോറി ആരും കാണുന്നില്ല എന്നത് നല്ല കാര്യമാണെന്ന് രാഹുല്‍ ഗാന്ധി. ഇടുക്കി കുട്ടിക്കാനം മരിയന്‍ കോളജില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് പ്രതികരണം. കേരളം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സിനിമകളെയും മാധ്യമങ്ങളെയും പ്രൊപ്പഗാണ്ടകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അത് രാജ്യത്തിന് ഹാനിയുണ്ടാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഫെബ്രുവരി 27നു ചിത്രം തിയറ്ററുകളില്‍ എത്തയെങ്കിലും 2023ല്‍ എത്തിയ ആദ്യ ഭാഗം പോലെ ഉത്തരേന്ത്യയില്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. സംസ്ഥാനത്തെ ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ചിത്രം ആറു ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് 24 ലക്ഷം രൂപയാണ്. 20 കോടി രൂപയുടെ മുടക്കുമുതല്‍ ഉണ്ടായിരുന്ന ആദ്യ ഭാഗം ബോക്‌സ് ഓഫീസില്‍ 300 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.

സിനിമയുടെ രണ്ടു ഭാഗങ്ങളുടെയും നിര്‍മ്മാതാവ് ഒരേ ആള്‍ ആണെങ്കിലും സംവിധായകര്‍ രണ്ട് പേരാണ്. സുദീപ്‌തോ സെന്‍ ആയിരുന്നു സിനിമയുടെ ആദ്യ ഭാഗം സംവിധാനം ചെയ്തത്. രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായണ്‍ സിങ് ആണ്.

Next Story

RELATED STORIES

Share it